Kerala
പിവി അൻവറിന് വിവരം ചോർത്തി നൽകിയെന്ന് കണ്ടെത്തൽ; ഡി വൈ എസ് പിക്ക് സസ്‌പെൻഷൻ

പിവി അൻവറിന് വിവരം ചോർത്തി നൽകിയെന്ന കണ്ടെത്തലിനെ തുടർന്ന് ഡി വൈ എസ് പി എംഐ ഷാജിയെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ചതിന്റെ അന്വേഷണ വിവരങ്ങൾ അടക്കം ചോർത്തി നൽകിയെന്ന ഗുരുതര കണ്ടെത്തലിന് പിന്നാലെയാണ് നടപടി.
ഇന്റിലജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തര വകുപ്പ് നടപടിയെടുത്തത്. ഇതോടൊപ്പം മദ്യപിച്ച് വണ്ടിയോടിച്ച ഡി വൈ എസ് പിയെയും സസ്‌പെൻഡ് ചെയ്തു.
സ്റ്റേറ്റ് ക്രൈം റെക്കോർഡ്‌സ് ബ്യൂറോ ഡിവൈഎസ്പി അനിൽ കുമാറിനെയാണ് സസ്‌പെൻഡ് ചെയ്തത്. ഔദ്യോഗിക വാഹനമാണ് ഡിവൈഎസ്പി മദ്യപിച്ച് ഓടിച്ചത്