Gulf
കുട്ടികള്‍ക്കായി പുതിയ സിം കാര്‍ഡുമായി e&

അബുദാബി: കുട്ടികള്‍ക്കുള്ള പ്രത്യേക കിഡ്‌സ് സിം കാര്‍ഡ് പദ്ധതിയുമായി e& യുഎഇ(പഴയ ഇത്തിസലാത്ത്) രംഗത്ത്. പ്രതിമാസം 49 ദിര്‍ഹം മുതല്‍ 99 ദിര്‍ഹംവരെയുള്ള ഫ്‌ളെക്‌സിബിള്‍ പ്ലാനുകളാണ് ഇതിന് കീഴില്‍ ലഭ്യമാവുക. കുട്ടികളുടെ ഓണ്‍ലൈന്‍ ആക്ടിവിറ്റീസ് രക്ഷിതാക്കള്‍ക്ക് പരിശോധിക്കാന്‍ സാധിക്കുമെന്നതാണ് ഈ സിം കാര്‍ഡിന്റെ ഏറ്റവും വലിയ സവിശേഷത.
ലോക്കല്‍ കോള്‍ മിനുട്ട്‌സിനൊപ്പം ആഴ്ചയില്‍ ഏഴു ദിവസവും 24 മണിക്കൂര്‍ സമയത്തും ഡാറ്റ ലഭ്യമാവുന്ന ഈ സിം കാര്‍ഡില്‍ വിദ്യഭ്യാസപരമായ ഉള്ളടക്കമുള്ളവക്ക് ഫ്രീ ഡാറ്റയും ലഭ്യമാണ്. ഏതെല്ലാം നമ്പറിലേക്കാണ് കുട്ടികള്‍ക്ക് വിളിക്കേണ്ടതെന്ന്് രക്ഷിതാക്കള്‍ക്ക് സെറ്റ് ചെയ്യാനുമാവും. ഒപ്പം കുട്ടികളുടെ ഇന്റെര്‍നെറ്റ് ഉപയോഗം നിയന്ത്രിക്കാനും സാധിക്കുന്ന തരത്തിലുള്ളതാണ് പുതിയ സിം കാര്‍ഡ്.