World

കുറിൽ ദ്വീപിൽ ഭൂചലനം; റഷ്യയിൽ വീണ്ടും സുനാമി മുന്നറിയിപ്പ്

മോസ്കോ: റഷ്യയിൽ വീണ്ടും സുനാമി മുന്നറിയിപ്പ്. ഞായറാഴ്ച രാവിലെ കുറിൽ ദ്വീപിൽ 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതിനു പിന്നാലെയാണ് സുനാമി മുന്നറിയിപ്പ് നൽകിയത്. റഷ്യയിലെ കാംചത്ക ഉപദ്വീപിലെ മൂന്ന് പ്രദേശങ്ങളിലാണ് ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കരുതുന്നതായി രാജ്യത്തെ അടിയന്തര സേവന മന്ത്രാലയം സുനാമി മുന്നറിയിപ്പ് നൽകിയത്.

തിരമാലയുടെ ഉയരം കുറവായിരിക്കുമെങ്കിലും ആളുകൾ എത്രയും വേഗം തീരപ്രദേശത്തു നിന്നും മാറണമെന്നാണ് മുന്നറിയിപ്പ്. കുറഞ്ഞ ആഘാതം പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ജാഗ്രത പാലിക്കണമെന്നാണ് അധികൃതർ അറിയിക്കുന്നത്.

അതേസമയം, പസഫിക് സുനാമി മുന്നറിയിപ്പ് സംവിധാനം ഭൂകമ്പത്തിന്‍റെ തീവ്രത 7.0 ആണെന്ന് സ്ഥിരീകരിച്ചെങ്കിലും സുനാമി മുന്നറിയിപ്പ് നൽകിയിട്ടില്ലെന്ന് അറിയിച്ചു.

ഒരാഴ്ചയ്ക്കുള്ളിൽ റഷ്യയിൽ‌ ഉണ്ടായ രണ്ടാമത്തെ പ്രധാന ഭൂകമ്പമാണിത്. ജൂലൈ 30 നാണ് മേഖലയിൽ 8.8 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പവും തുടർന്ന് നിരവധി ശക്തമായ തുടർചലനങ്ങളും ഉണ്ടായത്.

Related Articles

Back to top button
error: Content is protected !!