World
ജപ്പാന് പിന്നാലെ ടിബറ്റിലും ഭൂചലനം; റിക്ടർ സ്‌കൈയിലിൽ 5.2 തീവ്രത രേഖപ്പെടുത്തി
കഴിഞ്ഞ ദിവസം ജപ്പാനിലുണ്ടായ ഭൂകമ്പത്തിന് പിന്നാലെ ടിബറ്റിലും ഭൂചലനമുണ്ടായതായി റിപ്പോർട്ട്. റിക്ടർ സ്‌കൈയിലിൽ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണുണ്ടായത്. 120ലധികം ആളുകൾ കൊല്ലപ്പെട്ട ഭൂകമ്പത്തിന് ദിവസങ്ങൾക്ക് ശേഷമാണ് ടിബറ്റിൽ വീണ്ടും ഭൂകമ്പമുണ്ടായത്
10 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പമുണ്ടായതെന്ന് നാഷണൽ സെന്റർ ഓഫ് സീസ്‌മോളജി അറിയിച്ചു. കഴിഞ്ഞ ദിവസം ജപ്പാനിൽ റിക്ടർ സ്‌കൈയിലിൽ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണുണ്ടായത്. ഹ്യൂഗ-നാഡ കടലിലാണ് ഭൂകമ്പം റിപ്പോർട്ട് ചെയ്തത്. ഇതിന് പിന്നാലെ സുനാമി മുന്നറിയിപ്പ് നൽകിയിരുന്നുവെങ്കിലും ഇതുവരെ നാശനഷ്ടമോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല
ജനുവരി 7നാണ് ടിബറ്റിൽ 120ലേറെ പേരുടെ മരണത്തിന് ഇടയാക്കിയ ഭൂകമ്പമുണ്ടായത്. ഒരു മണിക്കൂറിനിടെ ആറ് ഭൂചലനങ്ങളാണുണ്ടായത്. 300 ഓളം പേർക്ക് അപകടത്തിൽ പരുക്കേറ്റിരുന്നു.