Kerala
ആൻഡമാൻ-നിക്കോബാർ ദ്വീപുകൾക്ക് സമീപം ഭൂചലനം; 6.5 തീവ്രത

ബംഗാൾ ഉൾക്കടലിൽ ആൻഡമാൻ നിക്കോബാർ ദ്വീപുകൾക്ക് സമീപം ഭൂചലനം. 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ചൊവ്വാഴ്ച പുലർച്ചെ 12.11യോടെയാണ് പ്രകമ്പനമുണ്ടായത്.
നാഷനൽ സെന്റർ ഫോർ സീസ്‌മോളജി റിപ്പോർട്ട് പ്രകാരം 10 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഇന്തോനേഷ്യയിലെ ആഷെ പ്രവിശ്യയിൽ നിന്ന് 259 കിലോമീറ്റർ അകലെയാണ് ഭൂചലനമുണ്ടായത്
തീരദേശ മേഖലകളിലും ദ്വീപുകളിലുമുണ്ടായ ഭൂകമ്പത്തിന്റെ ആഘാതം പരിശോധിച്ച് വരികയാണ്. ഇതുവരെ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല