ഈദ് അല്‍ ഇത്തിഹാദ്: സംഘാടകരെ പ്രശംസിച്ച് ശൈഖ് മുഹമ്മദ്
ദുബൈ: കുറ്റമറ്റതും ഹൃദയംകവരുന്നതുമായ രീതിയില്‍ യുഎഇയുടെ 53ാമത് ദേശീയദിനാഘോഷം അണിയിച്ചൊരുക്കിയ സംഘടാകര്‍ക്ക് പ്രശംസചൊരിഞ്ഞ് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം. ഈദ് അല്‍ ഇത്തിഹാദ് പ്രമാണിച്ച് അല്‍ ഐനിലെ ജബല്‍ ഹഫീത്തിലെ മുഖ്യവേദിയിലെ പരിപാടിക്കിടെയാണ് ശൈഖ് മുഹമ്മദ് സംഘാടകരെ പ്രശംസിച്ചത്.
‘ദേശീയ ദിനാഘോഷം നല്ല നിലയില്‍ രൂപകല്‍പന ചെയ്യുകയും നടപ്പാക്കുകയും കുറ്റമറ്റ രീതിയില്‍ നിയന്ത്രിക്കുകയും ചെയ്തതിലൂടെ ഏറ്റവും മനോഹരമായ ഒരു ദേശീയാഘോഷം രാജ്യത്തിനായി കാഴ്ചവെച്ച സംഘാടകരെ ഞങ്ങള്‍ അഭിനന്ദിക്കുകയാണ്. പ്രത്യേകിച്ചും സംഘടകരുടെ തലപ്പത്ത് നിന്ന് കാര്യങ്ങളെല്ലാം വെടിപ്പായും ഭംഗിയായും നിര്‍വഹിച്ച എന്റെ മകളായ ശൈഖ മറിയം ബിന്‍ത് മുഹമ്മദ് ബിന്‍ സായിദിനെയും അവളുടെ ക്രിയേറ്റീവ് വര്‍ക്ക് ടീമിനെയും. നീ ഞങ്ങള്‍ക്ക് ആഘോഷ ദിനത്തില്‍ അളവറ്റ സന്തോഷമാണ് സമ്മാനിച്ചത്. ഞങ്ങളെല്ലാം നിന്നിലൂടെ യുഎഇയുടെ ചരിത്രത്തില്‍ എക്കാലവും ഓര്‍ക്കപ്പെടുന്നവരായി മാറും’. എക്‌സില്‍ ശൈഖ് മുഹമ്മദ് കുറിച്ച വരികള്‍ ഇങ്ങനെയായിരുന്നു.