Kerala
വടകരയിൽ എട്ടാം ക്ലാസ് വിദ്യാർഥിനിയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

വടകരയിൽ എട്ടാം ക്ലാസ് വിദ്യാർഥിനിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. വടകര സെന്റ് ആന്റണീസ് ഗേൾസ് ഹൈസ്‌കൂൾ വിദ്യാർഥിനി ചോറോട് ഗേറ്റിന് സമീപം അൻസാർ മഹലിൽ നിസ മെഹക്കാണ്(13) മരിച്ചത്.
ഇന്നലെ രാത്രിയാണ് നിസയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ഉടനെ സ്വാകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
ജീവനൊടുക്കാനുള്ള കാരണം വ്യക്തമല്ല. വടകര പോലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി