Gulf
ചരക്കുകപ്പലില്‍ അകപ്പെട്ട രണ്ടുപേരെ ഷാര്‍ജ പൊലിസ് രക്ഷിച്ചു

ഷാര്‍ജ: വൈദ്യ സഹായം ആവശ്യപ്പെട്ട് ആഴക്കടലില്‍നിന്നും സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് ചരക്കുകപ്പലില്‍ അപകടത്തില്‍പ്പെട്ട രണ്ടു പേരെ രക്ഷിച്ചതായി ഷാര്‍ജ പൊലിസ് അറിയിച്ചു. ഹംരിയ തുറമുഖത്തുനിന്നും 6.5 നോട്ടിക്കല്‍ മൈല്‍ അകലെയായി അപകടത്തില്‍പ്പെട്ടവരെയാണ് തീരസംരക്ഷണ സേനയുടെ സഹായത്തോടെ പൊലിസ് രക്ഷപ്പെടുത്തിയത്.
സഹായം അഭ്യര്‍ഥിച്ചുള്ള സന്ദേശം ലഭിച്ച ഉടന്‍ അതിര്‍ത്തി രക്ഷാസേനയെ അറിയിക്കുകയായിരുന്നു. ഇവര്‍ ഉടന്‍ പ്രാഥമിക ചികിത്സ നല്‍കി വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നുവെന്നും പൊലിസ് അധികാരികള്‍ വെളിപ്പെടുത്തി.