Kerala

കാസർകോട് പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വയോധികൻ മരിച്ചു

പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് കാസർകോട് വയോധികൻ മരിച്ചു. കാസർകോട് വയലാംകുഴി സ്വദേശി കുഞ്ഞുണ്ടൻ നായരാണ് മരിച്ചത്. രാവിലെ പശുവിനെ മേയ്ക്കാൻ പറമ്പിലേക്ക് ഇറങ്ങിയപ്പോഴായിരുന്നു അപകടം. വൈദ്യുതാഘാതമേറ്റ പശുവും ചത്തു.

ഞായറാഴ്ച സംസ്ഥാനത്ത് പൊട്ടിവീണ വൈദ്യുതി കമ്പികളിൽ നിന്ന് ഷോക്കേറ്റ് മൂന്ന് പേർ മരിച്ചിരുന്നു. തിരുവന്തപുരം ആറ്റിങ്ങലിൽ വീടിന് മുന്നിലെ സർവീസ് വയറിൽ നിന്ന് വൈദ്യുതി പ്രവഹിച്ച് പൂവൻപാറ കൂരുവിള വീട്ടിൽ ലീലമണി എന്ന 87കാരി മരിച്ചിരുന്നു

പാലക്കാട് കൊടുമ്പ് ഓലശ്ശേരി സ്വദേശി സി മാരിമുത്തു(75) തെങ്ങിൻതോപ്പിലൂടെ കടന്നുപോകുന്ന വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് മരിച്ചു. മലപ്പുറം വേങ്ങരയിൽ 17കാരൻ അബ്ദുൽ വദൂദ് തോട്ടിൽ നീന്തുന്നതിനിടെ പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് മരിച്ചിരുന്നു

Related Articles

Back to top button
error: Content is protected !!