Kerala

കൊല്ലം കുണ്ടറയിൽ പൊട്ടിക്കിടന്ന വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വയോധികൻ മരിച്ചു; മകൾക്ക് പരുക്ക്

കൊല്ലം കുണ്ടറയിൽ പൊട്ടിക്കിടന്ന വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വയോധികൻ മരിച്ചു. പെരുമ്പുഴ തലപ്പറമ്പ് ജംഗ്ഷന് സമീപം പത്മാലയത്തിൽ ഗോപാലകൃഷ്ണൻ പിള്ളയാണ് മരിച്ചത്. 72 വയസായിരുന്നു. ഇന്നലെ വൈകീട്ടാണ് അപകടം നടന്നത്.

വീടിന് സമീപത്തെ പറമ്പിൽ പുല്ല് ശേഖരിക്കുന്നതിനിടെ പൊട്ടിക്കിടന്ന വൈദ്യുതി കമ്പിയിൽ അറിയാതെ സ്പർശിക്കുകയായിരുന്നു. ഗോപാലകൃഷ്ണന് ഒപ്പമുണ്ടായിരുന്ന മകളുടെ കൈയ്ക്കും പൊള്ളലേറ്റു. പിതാവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മകളുടെ കൈയ്ക്ക് പൊള്ളലേറ്റത്.

ഗോപാലകൃഷ്ണൻ പിള്ള ഷോക്കേറ്റ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കുണ്ടറയിലെ പല പ്രദേശങ്ങളിലും വൈദ്യുതി ലൈൻ പൊട്ടിക്കിടക്കുന്നതായി നാട്ടുകാർ പരാതിപ്പെട്ടിരുന്നു.

Related Articles

Back to top button
error: Content is protected !!