Kerala
ഇടുക്കി പെരുവന്താനത്ത് കാട്ടാനയുടെ ആക്രമണത്തിൽ വയോധികന് ദാരുണാന്ത്യം

ഇടുക്കി പെരുവന്താനത്ത് കാട്ടാന ആക്രമണത്തിൽ വയോധികൻ കൊല്ലപ്പെട്ടു. കാഞ്ഞിരപ്പള്ളി തമ്പലക്കാട് കുറ്റിക്കാട്ടിൽ പുരുഷോത്തമനാണ്(64) മരിച്ചത്. മതമ്പയിലെ കൊണ്ടോടി എസ്‌റ്റേറ്റിൽ രാവിലെ പത്തരയോടെയാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്.
പാട്ടത്തിനെടുത്ത റബർ തോട്ടത്തിൽ ടാപ്പിംഗിന് എത്തിയതായിരുന്നു പുരുഷോത്തമനും മകനും. കാട്ടാനക്കൂട്ടം ഇവർക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു. മകൻ ഓടി മാറിയെങ്കിലും പുരുഷോത്തമൻ ആനയുടെ മുന്നിൽ പെട്ടു.
ഗുരുതരമായി പരുക്കേറ്റ പുരുഷോത്തമനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മുണ്ടക്കയത്തെ ആശുപത്രിയിലേക്ക് മാറ്റി.