Kerala
ഇടുക്കി ബൈസൺവാലിയിൽ വയോധികൻ വെട്ടേറ്റ് മരിച്ചു; ഒരാൾ കസ്റ്റഡിയിൽ

ഇടുക്കി ബൈസൺവാലിയിൽ ഗൃഹനാഥൻ വെട്ടേറ്റ് മരിച്ചു. ഓലിക്കൽ സുധൻ(68)ആണ് കൊല്ലപ്പെട്ടത്. പ്രതിയെന്ന് സംശയിക്കുന്ന ഒരാളെ രാജക്കാട് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സുധനെ റോഡിൽ വെട്ടേറ്റ നിലയിൽ കണ്ടത്. പോലീസ് സ്ഥലത്തെത്തി സുധനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സുധനും അയൽവാസിയും തമ്മിൽ നേരത്തെ തർക്കമുണ്ടായിരുന്നു. അയൽവാസിയുടെ വീടിന് മുന്നിലാണ് സുധനെ വെട്ടേറ്റ നിലയിൽ കണ്ടത്. അയൽവാസിയെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.