Kerala
കോട്ടയം എരുമേലിയിൽ കടന്നൽ കുത്തേറ്റ് വയോധികയും മകളും മരിച്ചു; രണ്ട് പേർക്ക് പരുക്ക്
കോട്ടയം എരുമേലിയിൽ കടന്നൽ ആക്രമണത്തിൽ വയോധികയടക്കം രണ്ട് പേർ മരിച്ചു. എരുമേലി ഇഞ്ചക്കുഴി സ്വദേശിനി കുഞ്ഞുപെണ്ണ്, മകൾ തങ്കമ്മ എന്നിവരാണ് മരിച്ചത്. കടന്നൽ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ് രണ്ടുപേർ ചികിത്സയിലാണ്
ചൊവ്വാഴ്ച പകൽ 11 മണിയോടെയാണ് സംഭവം ഉണ്ടായത്. ഇഞ്ചക്കുഴി കാവനാൽ വീടിന്റെ പറമ്പിലെ കുരുമുളക് ചെടിയിൽ കൂടുകൂട്ടിയ കടന്നൽ കൂട്ടമാണ് വീട്ടുകാരെ ആക്രമിച്ചത്. കടന്നലുകളുടെ ആക്രമണത്തിൽ 108 വയസ്സുള്ള കുഞ്ഞു പെണ്ണിന് അടക്കം നാലുപേർക്കാണ് പരുക്കേറ്റത്.
നാട്ടുകാരെത്തി ഇവരെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ഇന്ന് രാവിലെ കുഞ്ഞുപ്പെണ്ണിന്റെ ആരോഗ്യ സ്ഥിതി വഷളാവുകയായിരുന്നു, തുടർന്ന് മരണം സംഭവിച്ചു. തൊട്ടുപിന്നാലെ ഗുരുതരാവസ്ഥയിൽ ആയിരുന്ന മകൾ തങ്കമ്മയും മരിച്ചു.