Kerala

വൈദ്യുതി നിരക്ക് വർധനവ് അനിവാര്യം; സമ്മർ താരിഫും പരിഗണനയിലെന്ന് മന്ത്രി

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിക്കുന്നത് അനിവാര്യമാണെന്നും പ്രത്യേക സമ്മർ താരിഫ് ഏർപ്പെടുത്തുന്നത് പരിഗണനയിലാണെന്നും വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടി. ആഭ്യന്തര ഉത്പാദനം കുറഞ്ഞത് തിരിച്ചടിയാണ്. ഇതിനാൽ തന്നെ വൈദ്യുതി നിരക്ക് വർധനവ് അനിവാര്യമാണെന്നും മന്ത്രി അറിയിച്ചു

നിരക്ക് വർധനവുമായി ബന്ധപ്പെട്ട് റഗുലേറ്ററി കമ്മീഷൻ തെളിവെടുപ്പ് പൂർത്തിയാക്കി. റിപ്പോർട്ട് കെഎസ്ഇബിക്ക് നൽകിയാൽ ആലോചിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു. സർക്കാരുമായും ഉപഭോക്താക്കളുമായും ചർച്ച ചെയ്ത് നയപരമായ തീരുമാനമെടുക്കും. ഉപഭോക്താക്കൾക്ക് പോറലേൽക്കാതെയാകും നിരക്ക് വർധനവുണ്ടാകുക

സമ്മർ താരിഫ് കൊണ്ടുവരുന്നതും പരിഗണനയിലുണ്ടെന്നും മന്ത്രി അറിയിച്ചു. വേനൽക്കാലത്ത് പുറത്ത് നിന്ന് വൈദ്യുതി വാങ്ങുന്നത് പ്രതിസന്ധിയാണ്. ഇത് മറികടക്കാനാണ് നിരക്ക് വർധനവിന് പുറമെ വേനൽക്കാലത്ത് മാത്രമായി പ്രത്യേക നിരക്ക് ഏർപ്പെടുത്തുന്നത് പരിഗണിക്കുന്നതെന്നും മന്ത്രി പറഞ്ഞു

Related Articles

Back to top button
error: Content is protected !!