Kerala
എറണാകുളം പറവൂരിൽ ആന ഇടഞ്ഞു; മൂന്ന് പേർക്ക് പരുക്ക്

എറണാകുളം വടക്കൻ പറവൂരിൽ ആനയിടഞ്ഞു. കെഎസ്ആർടിസി സ്റ്റാൻഡിന് സമീപത്താണ് ആന ഇടഞ്ഞത്. സംഭവത്തിൽ മൂന്ന് പേർക്ക് പരുക്കേറ്റു
പരുക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്. ആനയെ തളയ്ക്കാനായിട്ടില്ല. പാപ്പാൻ ആനപ്പുറത്തുണ്ട്. ആനയെ തളയ്ക്കാനുള്ള ശ്രമം തുടരുകയാണ്
അതേസമയം കണ്ണൂർ ആറളം ഫാമിൽ കാട്ടാന ആക്രമണത്തിൽ ദമ്പതികൾക്ക് പരുക്കേറ്റു. ബ്ലോക്ക് 13ലെ ഷിജു, അമ്പിളി എന്നിവർക്കാണ് പരുക്കേറ്റത്.