എലപ്പുള്ളി ബ്രൂവറി പദ്ധതി വിവാദം: ബിനോയ് വിശ്വവുമായി കൂടിക്കാഴ്ച നടത്തി മന്ത്രി എം ബി രാജേഷ്
എലപ്പുള്ളി ബ്രൂവറി പദ്ധതി വിവാദത്തിനിടെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി കൂടിക്കാഴ്ച നടത്തി മന്ത്രി എംബി രാജേഷ്. എംഎൻ സ്മാരകത്തിലെത്തിയാണ് എംബി രാജേഷ് ബിനോയ് വിശ്വത്തെ കണ്ടത്. പദ്ധതിയെ കുറിച്ച് മന്ത്രി വിശദീകരിച്ചു. പദ്ധതി കൊണ്ട് ജലദൗർലഭ്യമുണ്ടാകില്ലെന്ന് മന്ത്രി അറിയിച്ചു
എലപ്പുള്ളി മദ്യനിർമാണ കമ്പനി പ്രദേശത്ത് ജലക്ഷാമം ഉണ്ടാകില്ലെന്ന വാദമാണ് ഒയാസിസ് കമ്പനിക്കുള്ളത്. വെള്ളത്തിന്റെ കാര്യത്തിൽ ജനത്തിന് ആശങ്ക വേണ്ട. മഴവെള്ള സംഭരണിയിൽ നിന്ന് കമ്പനി വെള്ളമെടുക്കും. കമ്പനിയുടെ പ്രവർത്തനത്തിന് അഞ്ച് ഏക്കർ സ്ഥലത്ത് മഴവെള്ള സംഭരണ സ്ഥാപിക്കുമെന്നും ഒയാസിസ് പറയുന്നു.
പ്രദേശത്തെ 200 പേർക്ക് തൊഴിൽ വാഗ്ദാനവും ഓയാസിസ് ഉറപ്പ് നൽകുന്നുണ്ട്. സിപിഐ വികസനവിരുദ്ധരല്ലെന്നും ഏത് വികസനമായാലും കുടിവെള്ളത്തെ മറന്നു കൊണ്ടാകരുതെന്നും ബിനോയ് വിശ്വം പ്രതികരിച്ചു. കുടിവെള്ളം ഉറപ്പാക്കിയിട്ടേ വികസനം കൊണ്ടു വരാവൂവെന്നും അദ്ദേഹം പറഞ്ഞു.