എമിറേറ്റ്‌സ് ലേബര്‍ മാര്‍ക്കറ്റ് അവാര്‍ഡ് രണ്ട് ഫിലിപൈന്‍ സ്വദേശികള്‍ക്ക്
അബുദാബി: ഈ വര്‍ഷത്തെ എമിറേറ്റ്‌സ് ലേബര്‍ മാര്‍ക്കറ്റ് അവാര്‍ഡ് രണ്ട് കാറ്റഗറിയിലായി രണ്ട് ഫിലിപൈന്‍ സ്വദേശികള്‍ കരസ്ഥമാക്കി. നൊര്‍ഹാന മുഹമ്മദ് ഒമറും നെസ്റ്റര്‍ മൊണ്ടാല്‍ബോ ഹാന്‍ഡോങ്ങുമാണ് അവാര്‍ഡിന് അര്‍ഹരായത്. 25 വര്‍ഷം സ്വദേശി കുടുംബത്തെ സ്തുത്യര്‍ഹമായ നിലയില്‍ സേവിച്ചതിനാണ് 63 കാരിയായ നോര്‍ഹാന മുഹമ്മദ് ഒമര്‍ ഡൊമസ്റ്റിക് ലേബര്‍ വിഭാഗത്തില്‍ ഒരു ലക്ഷം ദിര്‍ഹം മൂല്യമുള്ള പുരസ്‌കാരത്തിന് അര്‍ഹയായത്.
ഇലട്രിക്‌സിറ്റി, മെക്കാനിക്‌സ് ആന്റ് മെഷിനറി ആന്റ് എക്യുപ്‌മെന്റ്് ഓപറേഷന്‍ വിഭാഗത്തില്‍ ഒന്നാമതെത്തിയാണ് ഹാന്‍ഡോങ് പുരസ്‌കാരത്തിന് യോഗ്യത നേടിയത്. ഇരുവര്‍ക്കും അവാര്‍ഡ് തുകയായി ഓരോ ലക്ഷം ദിര്‍ഹം വീതമാണ് മന്ത്രാലയം നല്‍കിയത്. യുഎഇ മനുഷ്യവിഭവ സ്വദേശിവത്കരണ മന്ത്രാലയമാണ് അവാര്‍ഡ് നല്‍കുന്നത്.
ജോലി സ്ഥലത്തെ സമാനതകളില്ലാത്ത മികച്ച പ്രകടനമാണ് പുരസ്‌കാര ലബ്ധിക്ക് അടിസ്ഥാനമായി പരിഗണിക്കുന്നത്. സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവരുടെ ക്ഷേമവും ജീവിതനിലവാരം ഉയര്‍ത്തലും കൂടി ലക്ഷ്യമിട്ടാണ് മന്ത്രാലയം പുരസ്‌കാരം സമ്മാനിക്കുന്നത്. തൊഴില്‍ ശക്തിയുടെ ഉല്‍പാദനക്ഷമത വര്‍ധിപ്പിക്കലും മത്സരക്ഷമത കൂട്ടുന്നതിലുമെല്ലാം എമിറേറ്റ്‌സ് ലേബര്‍ മാര്‍ക്കറ്റ് അവാര്‍ഡ് നിര്‍ണായകമാണ്. രണ്ടാമത് അവാര്‍ഡാണ് ഇന്ന് പ്രൗഢഗംഭീരമായ ചടങ്ങില്‍ വിതരണം ചെയ്തത്.