Kerala
മസ്തിഷ്‌ക ജ്വര മരണം: അനയയുടെ ബന്ധുക്കളടക്കം നാല് പേർ ചികിത്സയിൽ, പ്രദേശത്ത് അതീവ ജാഗ്രത

കോഴിക്കോട് താമരശ്ശേരിയിലെ നാലാം ക്ലാസുകാരിയുടെ മരണകാരണം അമീബിക് മസ്തിഷ്‌ക ജ്വരമെന്ന് സ്ഥിരീകരിച്ചതോടെ ആരോഗ്യ വകുപ്പ് ജാഗ്രതയിൽ. കുട്ടിയുടെ ബന്ധുക്കളടക്കം നാല് പേർ പനി ബാധിച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തുടരുകയാണ്.
വീടിന് സമീപത്തുള്ള കുളത്തിൽ കുട്ടി കുളിച്ചിരുന്നതായാണ് വിവരം. കുളത്തിലേത് അടക്കം ജലസാമ്പിളുകൾ ആരോഗ്യവകുപ്പ് ശേഖരിക്കും. പ്രദേശത്ത് അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
ബുധനാഴ്ച സ്‌കൂൾ വിട്ടുവന്നതിന് പിന്നാലെയാണ് അനയക്ക് പനി ലക്ഷണങ്ങൾ കണ്ടു തുടങ്ങിയത്. വ്യാഴാഴ്ച രാവിലെ ചികിത്സ തേടിയ കുട്ടിയെ ഗുരുതരാവസ്ഥയിലായതോടെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല