National

ജമ്മു കാശ്മീരിലെ ഷോപിയാനിൽ ഏറ്റുമുട്ടൽ തുടരുന്നു; മൂന്ന് ഭീകരരെ സുരക്ഷാസേന വധിച്ചു

ജമ്മു കാശ്മീരിലെ ഷോപിയാനിൽ കെല്ലർ വനത്തിലുണ്ടായ ഏറ്റുമുട്ടലിൽ സൈന്യം മൂന്ന് ഭീകരരെ വധിച്ചു. ഷോപിയാനിലെ കെല്ലർ വനങ്ങളിൽ സൈന്യവും പോലീസും സംയുക്തമായി നടത്തിയ ഓപറേഷനിലാണ് മൂന്ന് ഭീകരരെ വധിച്ചതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു

വനത്തിൽ മൂന്ന് ഭീകരർ ഉണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്. പുലർച്ചെ ആരംഭിച്ച ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്. ഈ ഭീകരർക്ക് പഹൽഗാം ഭീകരാക്രമണവുമായി ബന്ധമുണ്ടോയെന്നത് വ്യക്തമല്ല

അതേസമയം പഹൽഗാം ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചെന്ന് കരുതുന്ന ആദിൽ ഹുസൈൻ തോക്കർ, അലി ഭായ്, ഹാഷിം മൂസ എന്നിവരെ കുറിച്ച് വിവരങ്ങൾ നൽകുന്നവർക്ക് 20 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. ഇവരുടെ ചിത്രങ്ങൾ സഹിതമുള്ള പോസ്റ്ററുകളും പുറത്തുവിട്ടിട്ടുണ്ട്.

Related Articles

Back to top button
error: Content is protected !!