National

ജമ്മു കാശ്മീരിലെ കുൽഗാമിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ വധിച്ചു

ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ചതായി സൈന്യം. ഓപ്പറേഷൻ ‘അഖാൽ’ എന്ന പേരിലായിരുന്നു സൈനിക നീക്കം. ഓപ്പറേഷൻ തുടരുകയാണെന്ന് സൈന്യം അറിയിച്ചു.

തീവ്രവാദികൾ വനമേഖലയിൽ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് സൈന്യം തിരച്ചിൽ നടത്തുകയായിരുന്നു. പഹൽഗാം ഭീകരാക്രമണത്തിന് നേതൃത്വം നൽകിയ മൂന്ന് തീവ്രവാദികളെ വധിച്ചതിന് ദിവസങ്ങൾക്ക് ശേഷമാണ് ഏറ്റുമുട്ടൽ.

ജൂലൈ 28ന് ശ്രീനഗറിനു സമീപം ദച്ചിൻഗാമിലെ ലിഡ് വാസിലെ വനമേഖലയിൽ നടത്തിയ ഏറ്റുമുട്ടലിലാണ് മൂന്ന് തീവ്രവാദികളെ വധിച്ചത്. ഹാഷിം മൂസ, ജിബ്രാൻ, ഹംസ അഫ്ഗാനി എന്നീ ഭീകരരാണ് കൊല്ലപ്പെട്ടത്.

Related Articles

Back to top button
error: Content is protected !!