National
ജമ്മു കാശ്മീരിലെ ഷോപിയാനിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ സൈന്യം വധിച്ചു

ജമ്മു കാശ്മീരിലെ ഷോപിയാനിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ചു. രണ്ട് ഭീകരരെ പിടികൂടിയതായി വിവരമുണ്ട്. ഇന്ന് പുലർച്ചെയോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. ആദ്യം കുൽഗാമിൽ ആരംഭിച്ച ഏറ്റുമുട്ടൽ തുടർന്ന് ഷോപിയാനിലെ വനമേഖലയിലേക്ക് മാറുകയായിരുന്നു
അതേസമയം ഇന്ത്യ-പാക് വെടിനിർത്തൽ ധാരണയായതോടെ അതിർത്തി പ്രദേശങ്ങൾ സാധാരണ നിലയിലേക്ക് എത്തുകയാണ്. ഇതിനിടെയാണ് ഷോപിയാനിൽ ഏറ്റുമുട്ടൽ നടക്കുന്നത്. താത്കാലികമായി അടച്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇന്ന് മുതൽ തുറന്നിരുന്നു.
പാക്കിസ്ഥാൻ തുടർച്ചയായി വെടിനിർത്തൽ ലംഘിക്കുന്നതിൽ ഇന്ത്യ കനത്ത പ്രതിഷേധം അറിയിച്ചിട്ടുണ്ട്. അതിർത്തിയിൽ സുരക്ഷ തുടരുകയാണ്. ജമ്മു കാശ്മീരിലെ സാംബയിൽ കഴിഞ്ഞ ദിവസം പാക് ഡ്രോണുകൾ കണ്ടിരുന്നു.