Kerala
തീരാതെ ആനക്കലി: തൃശ്ശൂരിൽ ആദിവാസി വയോധികനെ കാട്ടാന ചവിട്ടിക്കൊന്നു

തൃശ്ശൂരിൽ കാട്ടാന ആക്രമണത്തിൽ ആദിവാസി വിഭാഗത്തിൽപ്പെട്ട വയോധകൻ കൊല്ലപ്പെട്ടു. തൃശ്ശൂർ താമര വെള്ളച്ചാൽ ആദിവാസി മേഖലയിലാണ് സംഭവം.
പുന്നക്കായ ശേഖരിക്കാൻ പോയ മലയൻവീട്ടിൽ പ്രഭാകരനാണ്(60) മരിച്ചത്. കാട്ടാന പ്രഭാകരനെ തുമ്പിക്കൈ കൊണ്ട് അടിച്ചുവീഴ്ത്തിയ ശേഷം ചവിട്ടി കൊല്ലുകയായിരുന്നുവെന്നാണ് വിവരം.
നാല് കിലോമീറ്റർ ഉൾവനത്തിൽ കരടിപ്പാറ തോണിക്കലിൽ ഇന്ന് രാവിലെയാണ് സംഭവം. പ്രഭാകരനൊപ്പം മകനും മരുമകനും ഒപ്പമുണ്ടായിരുന്നു. ആനയെ കണ്ട് ഇവർ ഓടിയതിനാൽ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.