National

ശക്തമായ തിരിച്ചടി നല്‍കും: കശ്മീർ സാധാരണ നിലയിലേക്ക് മടങ്ങി വരുന്നത് ശത്രുക്കൾക്ക് ഇഷ്ടമായില്ല: പ്രധാനമന്ത്രി നരേന്ദ്രമോദി

പഹൽഗാം ആക്രമണത്തിൽ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കശ്മീർ സാധാരണ നിലയിലേക്ക് മടങ്ങി വരുന്നത് ശത്രുക്കൾക്ക് ഇഷ്ടമായില്ല. അതുകൊണ്ടാണ് ഇത്രയും വലിയ ഗൂഢാലോചന നടന്നത്. ഇന്ത്യക്കാർ ഭീകരവാദത്തിനെതിരെ ഒരുമിച്ച് നിൽക്കണം.

ആക്രമണത്തിന് പിന്നാലെ ഇന്ത്യക്കാർ ഒരുമിച്ച് നിൽക്കുന്നത് ലോകം കാണുകയാണ്. ലോക നേതാക്കൾ പിന്തുണ അറിയിച്ചു. ലോകം മുഴുവൻ നമുക്ക് ഒപ്പം നിൽക്കുന്നുണ്ട്. നമുക്ക് നീതി ലഭിക്കും. പഹൽഗാമിലെ ഭീകരാക്രമണം പാകിസ്താന്റെ ഭീരുത്വത്തെ കാണിക്കുന്നതാണ്. ഇന്ത്യയിലെ ജനങ്ങൾ ഒറ്റക്കെട്ടായി നിന്ന് രാജ്യം നേരിടുന്ന ഏതൊരു പ്രതിസന്ധിയെയും നേരിടും.

ഭീകരവാദികൾക്കെതിരായ രോഷം ജനങ്ങൾക്കിടയിൽ അലയടിക്കുന്നു. ഭീകരാക്രമണത്തിൽ ഇരയാക്കപ്പെട്ടവർക്ക് നീതി ഉറപ്പാക്കും എന്ന് നരേന്ദ്രമോദി പറഞ്ഞു.ആക്രമണം നടത്തിയവരും ഗൂഢാലോചനയിൽ പങ്കാളികളായ വരും ശക്തമായ തിരിച്ചടി നേരിടുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

Related Articles

Back to top button
error: Content is protected !!