National

ഒക്ടോബറില്‍ എന്‍ഫീല്‍ഡ് വിറ്റത് 1,10,574 ബുള്ളറ്റുകള്‍; വില്‍പന സര്‍വകാല റെക്കാര്‍ഡിൽ

ചെന്നൈ: ഒരൊറ്റ മാസത്തില്‍ റോയല്‍ എന്‍ഫീല്‍ഡ് വിറ്റഴിച്ചത് ആയിരവും പതിനായിരങ്ങളുമൊന്നുമല്ല, 1,10,574 ബുള്ളറ്റുകള്‍. ഇതോടെ കമ്പനിയുടെ വില്‍പന സമീപകാല റെക്കാര്‍ഡുകളെയെല്ലാം തിരുത്തിക്കുറിച്ചിരിക്കുകയാണ്. 2024 ഒക്ടോബറില്‍ മാത്രം ആഭ്യന്തര വിപണിയില്‍ എന്‍ഫീല്‍ഡ് വിറ്റഴിച്ച ബുള്ളറ്റുകളുടെ മാന്ത്രിക സംഖ്യയാണിത്.

റോയല്‍ എന്‍ഫീല്‍ഡ് 31 ശതമാനം വളര്‍ച്ചയാണ് വാര്‍ഷികാടിസ്ഥാനത്തില്‍ ഇപ്പോള്‍ ഇതോടെ കൈവരിച്ചിരിക്കുന്നത്. 2023 ഒക്ടോബറില്‍ 84,435 യൂണിറ്റുകളാണ് കമ്പനി വിറ്റഴിച്ചത്. കഴിഞ്ഞ ഒക്ടോബര്‍ മാസം റോയല്‍ എന്‍ഫീല്‍ഡിനെ സംബന്ധിച്ചിടത്തോളം ശ്രദ്ധേയമാണെന്നും ഒരു മാസത്തിനുള്ളില്‍ ഒരു ലക്ഷത്തില്‍ അധികം ബുള്ളറ്റ് വില്‍പന നടത്തി തങ്ങള്‍ റെക്കോര്‍ഡുകള്‍ തകര്‍ത്തുവെന്നും റോയല്‍ എന്‍ഫീല്‍ഡ് സിഇഒ ബി ഗോവിന്ദരാജന്‍ വ്യക്തമാക്കി.

കഴിഞ്ഞ മാസം മൊത്തം 1,10,574 മോട്ടോര്‍ സൈക്കിളുകളാണ് വിറ്റുപോയത്. ആഭ്യന്തര വിപണിയില്‍ 1,01,886 യൂണിറ്റുകളും കയറ്റുമതിയായി 8,688 യൂണിറ്റുകളുമാണ് വിറ്റത്. പുതുതായി നിര്‍മ്മിച്ച കാറ്റഗറി 2 പ്ലാന്റിന് 30,000 യൂണിറ്റ് ബുള്ളറ്റുകള്‍ നിര്‍മിക്കാനുള്ള വാര്‍ഷിക ശേഷിയാണുള്ളത്. ഇഫാഡ് മോട്ടോഴ്‌സുമായി സഹകരിച്ചാണ് പ്ലാന്റ് നടത്തുന്നത്.

ഹണ്ടര്‍ 350, മെറ്റിയര്‍ 350, ക്ലാസിക് 350, ബുള്ളറ്റ് 350 എന്നീ നാല് മോഡലുകള്‍ റോയല്‍ എന്‍ഫീല്‍ഡ് ബംഗ്ലാദേശിലെ പുതിയ കേന്ദ്രത്തില്‍ അസംബിള്‍ ചെയ്യും. ബംഗ്ലാദേശി ഉപഭോക്താക്കള്‍ക്ക് വേഗത്തില്‍ വിതരണം ഉറപ്പാക്കാനാണിതെന്നും ഗോവിന്ദരാജന്‍ വെളിപ്പെടുത്തി. ബംഗ്ലാദേശ് വിപണിയിലേക്ക് റോയല്‍ എന്‍ഫീല്‍ഡ് കഴിഞ്ഞ മാസമാണ് പ്രവേശിച്ചത്. ബംഗ്ലാദേശിലെ കുമില്ല ജില്ലയില്‍ ഒരു പ്രധാന ഷോറൂമും ഉല്‍പ്പാദന കേന്ദ്രവും എന്‍ഫീല്‍ഡിനുണ്ട്.

Related Articles

Back to top button
error: Content is protected !!