ഇംഗ്ലണ്ടിന് ജയം 35 റൺസ് അകലെ, നാല് വിക്കറ്റെടുത്താൽ ഇന്ത്യക്കും ജയിക്കാം; അഞ്ചാം ദിനം ത്രില്ലർ

ഇന്ത്യ-ഇംഗ്ലണ്ട് അവസാന ടെസ്റ്റ് മത്സരത്തിലെ അവസാന ദിനം നിർണായകമാകും. നാലാം ദിനം മഴയെ തുടർന്ന് കളി തടസ്സപ്പെട്ടപ്പോൾ ഇംഗ്ലണ്ട് ആറ് വിക്കറ്റ് നഷ്ടത്തിൽ 339 റൺസ് എന്ന നിലയിലാണ്. ഇന്ത്യ ഉയർത്തിയ 374 റൺസ് എന്ന വിജയലക്ഷ്യത്തിലേക്ക് ഇംഗ്ലണ്ടിന് ഇനി വേണ്ടത് വെറും 35 റൺസ് മാത്രമാണ്.
അതേസമയം നാല് വിക്കറ്റ് കൂടി വീഴ്ത്തിയാൽ ഇന്ത്യക്ക് ജയം സ്വന്തമാക്കാം. ഇതോടെ പരമ്പര സമനിലയാക്കാനും സാധിക്കും. മറിച്ചാണെങ്കിൽ 3-1ന് ഇന്ത്യക്ക് പരമ്പര നഷ്ടപ്പെടും. പരുക്കേറ്റ ക്രിസ് വോക്‌സ് ബാറ്റ് ചെയ്യാൻ സാധ്യത കുറവാണ്. ഇതോടെ ഇന്ത്യക്ക് 3 വിക്കറ്റ് വീഴ്ത്തിയാൽ ജയം സ്വന്തമാക്കാം
സെഞ്ച്വറി നേടിയ ഹാരി ബ്രൂക്കും ജോ റൂട്ടും ചേർന്നാണ് ഇംഗ്ലണ്ടിനെ ലക്ഷ്യത്തിലേക്ക് അടുപ്പിച്ചത്. 98 പന്തുകളിൽ നിന്ന് രണ്ട് സിക്‌സും 14 ഫോറും സഹിതം ഹാരി ബ്രൂക്ക് 111 റൺസെടുത്തു. 152 പന്തുകളിൽ നിന്ന് ജോ റൂട്ട് 105 റൺസെടുത്തു. നാലാം ദിനം കളി നിർത്തുമ്പോൾ ജെയ്മി സ്മിത്തും ജെയ്മി ഓവർട്ടനുമാണ് ക്രീസിൽ.