ലബനാനിലെ ഹിസ്ബുത്തഹ്‌രീരിനെ കേന്ദ്ര സര്‍ക്കാര്‍ തീവ്രവാദ സംഘടനായി പ്രഖ്യാപിച്ചു
പ്രഖ്യാപനം നടത്തിയത് അമിത് ഷാ
ന്യൂഡല്‍ഹി : ലബനാനിലും ഫലസ്തീനിലും ഇസ്‌റാഈല്‍ ആക്രമണം രൂക്ഷമായിക്കൊണ്ടിരിക്കെ കേന്ദ്ര സര്‍ക്കാര്‍
‘ഹിസ്ബുതഹ്രീറിനെ’ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചു.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സാമൂഹിക മാധ്യമത്തിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്ത്യയുടെ ദേശീയ സുരക്ഷയ്ക്കും പരമാധികാരത്തിനും ഗുരുതരമായ ഭീഷണി ഉയര്‍ത്തുന്ന, തീവ്രവാദ സംഘടനകളില്‍ ചേരുന്നതിനും ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് സ്വരൂപിക്കുന്നതിനും വേണ്ടിയാണ് ഭീകര സംഘടന പ്രവര്‍ത്തിക്കുന്നത്.
ഭീകരതയുടെ ശക്തികളെ ഉരുക്കുമുഷ്ടി ഉപയോഗിച്ച് കൈകാര്യം ചെയ്ത് ഭാരതം സുരക്ഷിതമാക്കാന്‍ മോദി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളും സുരക്ഷിത ആപ്പുകളും ഉപയോഗിച്ച് ‘ദവ’ മീറ്റിംഗുകള്‍ നടത്തി തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ കപടരായ യുവാക്കളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഹിസ്ബുത്തഹ്‌രീര്‍ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയാണെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.