Kerala

ഇപി ജയരാജനെ എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് നീക്കി; ഇപി കണ്ണൂരിലേക്ക് മടങ്ങി

എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് ഇപി ജയരാജനെ നീക്കി. ബിജെപി നേതാക്കളുമായുള്ള കൂടിക്കാഴ്ച വിവാദമായ പശ്ചാത്തലത്തിലാണ് തീരുമാനം. ഇതോടെ സംസ്ഥാന സമിതിയിൽ പങ്കെടുക്കാതെ ഇപി കണ്ണൂരിലേക്ക് മടങ്ങി. സംഭവത്തെ കുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകരോട് എല്ലാം നടക്കട്ടെ എന്നായിരുന്നു ഇപിയുടെ പ്രതികരണം

കണ്ണൂരിൽ നേരത്തെ പ്രഖ്യാപിച്ച പാർട്ടി പരിപാടികളോ പൊതുപരിപാടികളോ ഇപി ജയരാജനില്ല. കേന്ദ്ര കമ്മിറ്റി അംഗമായതിനാൽ ഇപിക്കെതിരെ സംഘടനാ നടപടിയെടുക്കാനുള്ള അധികാരം കേന്ദ്ര കമ്മിറ്റിക്കാണ്. സംസ്ഥാന സമിതിക്ക് നടപടിക്ക് നിർദേശിക്കാൻ മാത്രമേ സാധിക്കൂ

തനിക്കെതിരായ ആരോപണങ്ങളിലെ ചർച്ചകൾ തന്നെ സാന്നിധ്യത്തിൽ നടക്കേണ്ടെന്ന് കരുതിയാകും ഇപി കണ്ണൂരിലേക്ക് മടങ്ങിയതെന്നാണ് സൂചന. ബിജെപി നേതാവ് പ്രകാശ് ജാവേദ്കറുമായി ദല്ലാർ നന്ദകുമാറിന്റെ സാന്നിധ്യത്തിൽ ഇപി കൂടിക്കാഴ്ച നടത്തിയെന്ന വാർത്ത വലിയ വിവാദമായിരുന്നു. മുഖ്യമന്ത്രി അടക്കം ഇതിൽ ഇപിയെ വിമർശിച്ചിരുന്നു.

Related Articles

Back to top button