Kerala

പുതിയ പേരിൽ ആത്മകഥയുടെ ആദ്യ ഭാഗം ഡിസംബറിൽ പ്രസിദ്ധീകരിക്കുമെന്ന് ഇപി ജയരാജൻ

ആത്മകഥയുടെ ആദ്യഭാഗം ഡിസംബറിൽ പ്രസിദ്ധീകരിക്കുമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇപി ജയരാജൻ. പാർട്ടിയുടെ അനുമതി വാങ്ങി പുസ്തകം പ്രസിദ്ധീകരിക്കും. പുസ്തകത്തിന്റെ പ്രസാധകരെ തീരുമാനിച്ചിട്ടില്ലെന്നും ഇപി ജയരാജൻ അറിയിച്ചു. നിലവിൽ പുറത്തുവന്ന ഭാഗങ്ങൾക്ക് എഴുതി കൊണ്ടിരിക്കുന്ന ആത്മകഥയുമായി ബന്ധമില്ലെന്നും ഇപി വ്യക്തമാക്കി

കട്ടൻ ചായയും പരിപ്പ് വടയും എന്ന പേര് ആയിരിക്കില്ല പുസ്തകത്തിന്. ആത്മകഥയുടെ പേര് ഇപ്പോൾ നിശ്ചയിച്ചിട്ടില്ല. നേരത്തെ ആത്മകഥയുടെ ഭാ?ഗമെന്ന നിലയിൽ പുറത്ത് വന്ന ഉള്ളടക്കങ്ങൾ സംബന്ധിച്ച് നൽകിയ പരാതിയിൽ അന്വേഷണസംഘം പിന്നീട് മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്നും ഇ പി ജയരാജൻ വ്യക്തമാക്കി.

അമേരിക്കൻ യൂണിവേഴ്‌സിറ്റി തീവ്രവാദികളെ പ്രോത്സാഹിപ്പിക്കുന്നുവെന്നും പലഭാ?ഗങ്ങളിലേയ്ക്ക് വിന്യസിക്കുന്നുവെന്നുമുള്ള വാദവും ഇ പി ജയരാജൻ ആവർത്തിച്ചു. ബിജെപി നേതാവ് ബി ?ഗോപാലകൃഷ്ണന്റെ പ്രസ്താവന വിഡ്ഢിത്തമെന്നും ഇ പി ജയരാജൻ പരിഹസിച്ചു. ആകാശത്തേക്ക് പറക്കണം എന്ന് ആർക്കും ആഗ്രഹിക്കാം. ബി ഗോപാലകൃഷ്ണന് വിഡ്ഢികളുടെ ധാരണയാണെന്നും ഇ പി ജയരാജൻ പ്രതികരിച്ചു.

 

 

Related Articles

Back to top button
error: Content is protected !!