Kerala
ഇപി ജയരാജന്റെ ആത്മകഥ വിവാദം: ഡിസി ബുക്‌സ് മുൻ പബ്ലിക്കേഷൻ മേധാവിയെ അറസ്റ്റ് ചെയ്തു
സിപിഎം നേതാവ് ഇപി ജയരാജന്റെ ആത്മകഥ വിവരങ്ങൾ ചോർന്ന സംഭവത്തിൽ ഡിസി ബുക്‌സ് മുൻ പബ്ലിക്കേഷൻ മേധാവി എവി ശ്രീകുമാറിനെ അറസ്റ്റ് ചെയ്തു. കോട്ടയം ഈസ്റ്റ് പോലീസാണ് ശ്രീകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
കട്ടൻചായയും പരിപ്പ് വടയും ഒരു കമ്മ്യൂണിസ്റ്റിന്റെ ജീവിതം എന്ന പേരിലുള്ള ആത്മകഥ ഭാഗങ്ങൾ ശ്രീകുമാറിൽ നിന്നാണ് ചോർന്നതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്. ശ്രീകുമാറിനെ സ്‌റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. പ്രസിദ്ധീകരിക്കുന്നതിന് മുമ്പേ പിഡിഎഫ് ഫയൽ പ്രചരിപ്പിച്ച സംഭവത്തിൽ ഡിസി ബുക്‌സിനെതിരെ പോലീസ് നേരത്തെ കേസെടുത്തിരുന്നു.
സംഭവത്തിൽ കേസെടുക്കാൻ ക്രമസമാധാന ചുമതലുയുള്ള എഡിജിപി കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് നിർദേശം നൽകുകയായിരുന്നു. വിവാദത്തെ തുടർന്ന് എ വി ശ്രീകുമാറിനെ ഡിസി ബുക്‌സിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു.