Kerala
എറണാകുളത്ത് പ്ലസ് വൺ വിദ്യാർഥിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

എറണാകുളം പുത്തൻവേലിക്കരയിൽ പ്ലസ് വൺ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. വീട്ടിലാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്
അഞ്ചുവഴി സ്വദേശി സുധാകരന്റെ മകൻ അമ്പാടിയാണ് മരിച്ചത്. സംഭവസമയത്ത് കുട്ടിയുടെ അച്ഛനും അമ്മയും ആശുപത്രിയിൽ പോയിരിക്കുകയായിരുന്നു
ഇവർ തിരികെ വന്നപ്പോഴാണ് അമ്പാടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി.