ദുബൈ മാരത്തോണ്‍ കിരീടം എത്യോപ്യന്‍ താരം ബുട്ടെ ഗിമേച്ചുവിന്
ദുബൈ: ഇന്നലെ നടന്ന ദുബൈ മാരത്തോണില്‍ കിരീടമണിഞ്ഞ് എത്യോപ്യന്‍ താരം ബുട്ടെ ഗിമേച്ചു. മത്സരത്തിന്റെ തുടക്കം മുതല്‍ അവസാനംവരെ എത്യോപ്യന്‍ ആധിപത്യം പ്രകടമായ മാത്തോണില്‍ ഒന്നാം സ്ഥാനവും അവര്‍ തന്നെ സ്വന്തമാക്കി. ആദ്യമായി മത്സരത്തിനിറങ്ങിയ ബുട്ടെ കിരീടവും ചൂടിയെന്നതാണ് കൗതുകകരമായ കാര്യം.
രണ്ടു മണിക്കൂറും നാലു മിനുട്ടും 50 സെക്കന്റുമാണ് അദ്ദേഹം നേട്ടം സ്വന്തമാക്കാന്‍ വിനിയോഗിച്ചത്. രണ്ടാം സ്ഥാനത്ത് വെറും ഒരു മിനുട്ടിന്റെ വ്യത്യാസത്തില്‍ എത്തിയപ്പോഴാണ് മറ്റൊരു എത്യോപ്യന്‍ താരമായ ബെറെഹനു സെഗുവിന് ഒന്നാം സ്ഥാനം നഷ്ടമായത്. സമയം രണ്ടു മണിക്കൂര്‍ അഞ്ചു മിനുട്ട് 14 സെക്കന്റ്. ഷിഫേറ തംറുവാണ് മൂന്നാമതെത്തിയത്. സമയം രണ്ടു മണിക്കൂര്‍ അഞ്ചു മിനുട്ട് 28 സെക്കന്റ്. അതായത് ഷിഫേറക്ക് രണ്ടാം സ്ഥാനം നഷ്ടമായത് വെറും 14 സെക്കന്റിന്റെ വ്യത്യാസത്തില്‍.
പുരുഷ കിരീടത്തിനൊപ്പം വനിതാ കിരീടവും എത്യോപ്യന്‍ കായികതാരങ്ങള്‍തന്നെ സ്വന്തമാക്കി. ബെഡാതു ഹിര്‍പയാണ് രണ്ടു മണിക്കൂര്‍ 18 മിനുട്ട് 27 സെക്കന്റില്‍ കിരീടം ചൂടിയത്. വെറും നാലു സെക്കന്റിന്റെ വ്യത്യാസത്തിലാണ് രണ്ടാം സ്ഥാനക്കാരി ദേര ദിദക്ക് ഒന്നാം സ്ഥാനം നഷ്ടമായത്. രണ്ടു മണിക്കൂര്‍ 20 മിനുട്ട് 47 സെക്കന്റില്‍ എത്യോപ്യക്കാരിയായ തിഗിസ്റ്റ് ഗിര്‍മയാണ് മൂന്നാം സ്ഥാനം കരസ്ഥമാക്കിയത്.
പുരുഷ-വനിതാ വിഭാഗങ്ങളില്‍ ഒന്നാം സ്ഥാനക്കാര്‍ക്ക ലഭിക്കുക 80,000 ഡോളര്‍(68 ലക്ഷം രൂപയോളം) ആണ്. തുടര്‍ച്ചയായ അഞ്ചാം തവണയാണ് പുരുഷന്മാരുടെ ആദ്യ അങ്കത്തില്‍തന്നെ ഒന്നാം സ്ഥാനം ഒരാള്‍ നേടുന്നത്. 17,000 പേരായിരുന്നു ഇത്തവണത്തെ ദുബൈ മാരത്തോണില്‍ മാറ്റുരച്ചത്.