
അബുദാബി: യുഎഇയുടെ ഉപഗ്രഹമായ ഇത്തിഹാദ് സാറ്റിന്റെ വിക്ഷേപണം അടുത്ത മാസം നടക്കുമെന്ന് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് സ്പേസ് സെന്റര്‍(എംബിആര്‍എസ് സി) അധികൃതര്‍ വ്യക്തമാക്കി. തെക്കന്‍ കൊറിയയുടെ സഹകരണത്തോടെയാണ് അത്യാധുനിക സാങ്കേതികവിദ്യയിലുള്ള യുഎഇയുടെ ഉപഗ്രഹമായ ഇത്തിഹാദ് നിക്ഷേപിക്കുക. ബഹിരാകാശ രംഗത്ത് യുഎഇയുടെ പ്രാധാനപ്പെട്ട ഒരു ചൂടുവെപ്പായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
ബഹിരാകാശ രംഗവുമായി ബന്ധപ്പെട്ട യുഎഇയുടെ വലിയ പ്രതീക്ഷകളുടെയും അഭിലാഷങ്ങളുടെയും ആകെത്തുകയാണ് ഉപഗ്രഹ വിക്ഷേപണമെന്ന് ദുബായ് കിരീടവകാശിയും ഉപ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം വിശേഷിപ്പിച്ചു. ഏത് പ്രതികൂല കാലാവസ്ഥയിലും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കുന്ന കട്ടിംഗ് എഡ്ജ് ഇമേജിങ് ടെക്നോളജിയും സിന്തറ്റിക് അപ്പറേച്വര് റഡാര്‍ സംവിധാനവുമെല്ലാം ഉള്‍ക്കൊള്ളുന്നതാണ് യുഎഇയുടെ പുതിയ ഉപഗ്രഹം. മാര്‍ച്ച് ആദ്യവാരത്തില്‍ ആവും കാലിഫോര്‍ണിയയിലെ എയര്‍ ഫോഴ്സ് നിലയത്തില്‍ നിന്നും സ്പേസ് എക്സ് ഫാല്‍ക്കണ്‍ 9 റോക്കറ്റിന്റെ സഹായത്തോടെ വിക്ഷേപണം സാധ്യമാക്കുക. ബഹിരാകാശ രംഗവുമായി ബന്ധപ്പെട്ട യുഎഇയുടെ പ്രതിബദ്ധതയുടെ പ്രതീകംകൂടിയാണ് വിക്ഷേപണമെന്ന് എംബിആര്‍എസ്സി ചെയര്മാന് ഹമദ് ഉബൈദ് അല്‍ അല്‍ മന്‍സൂരിയും പറഞ്ഞു.