Business

ഗൂഗിളിനെ വരെ ഞെട്ടിച്ചു; പിക്സൽ 9 വാങ്ങുന്നവർക്ക് വൻ ഡിസ്കൗണ്ടുമായി ഫ്ലിപ്പ്കാർട്ട്

ഫ്ലിപ്പ്കാർട്ടിൽ റിപ്പബ്ലിക് ഡേയോട് അ‌നുബന്ധിച്ച് സ്മാർട്ട്ഫോണുകൾക്ക് വൻ ഡിസ്കൗണ്ടുകൾ ലഭ്യമായിരിക്കുകയാണ്. ഈ ഘട്ടത്തിൽ ഗൂഗിളിന്റെ ഏറ്റവും പുതിയ പിക്സൽ 9 സീരീസിൽ ഉൾപ്പെടുന്ന പിക്സൽ 9 (Google Pixel 9) വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് വൻ ഡിസ്കൗണ്ട് ആണ് ഫ്ലിപ്പ്കാർട്ട് വാഗ്ദാനം ചെയ്യുന്നത്. സ്മാർട്ട്ഫോൺ രംഗത്ത് ആപ്പിളിന്റെ ഐഫോണിനും സാംസങ്ങിന്റെ ഗാലക്സി എസ് സീരീസിനും ബദലായി പരിഗണിക്കാവുന്ന സ്മാർട്ട്ഫോൺ സീരീസ് ആണ് ഗൂഗിളിന്റെ പിക്സൽ 9 സീരീസ്. അ‌തിൽപ്പെടുന്ന പിക്സൽ 9 ഇപ്പോൾ ഫ്ലിപ്പ്കാർട്ട് 9000 രൂപ ഡിസ്കൗണ്ടിൽ ആണ് വിൽക്കുന്നത്.

12ജിബി റാമും 256 ജിബി സ്റ്റോറേജും ഉള്ള പിക്സൽ 9 ൻ്റെ ഇന്ത്യയിലെ വില 79,999 രൂപയാണ്. എന്നാലിപ്പോൾ 5000 രൂപ ഡയറക്ട് ഡിസ്കൗണ്ടിന് ശേഷം വെറും 74,999 രൂപ വിലയിൽ ആണ് പിക്സൽ 9 ഫ്ലിപ്പ്കാർട്ട് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇത് കൂടാതെ എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക് 4000 രൂപ ബാങ്ക് ഡിസ്കൗണ്ടും ലഭ്യമാണ്.

നിലവിൽ ഫ്ലിപ്പ്കാർട്ടിൽ ലഭ്യമായിരിക്കുന്ന ബാങ്ക് ഡിസ്കൗണ്ട് പ്രയോജനപ്പെടുത്തിയാൽ ആകെ 9000 രൂപ ഡിസ്കൗണ്ടിന് ശേഷം 70999 രൂപ വിലയിൽ പിക്സൽ 9 വാങ്ങാൻ സാധിക്കും. എക്സ്ചേഞ്ച് ഓഫറിന് താൽപര്യമുള്ളവർക്കായി പരമാവധി 41150 രൂപ എക്സ്ചേഞ്ച് ഡിസ്കൗണ്ടും ഫ്ലിപ്പ്കാർട്ട് വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത് പ്രയോജനപ്പെടുത്തിയാൽ വില വീണ്ടും കുറയ്ക്കാം.

ഒബ്സിഡിയൻ, പോർസലൈൻ, വിൻ്റർഗ്രീൻ, പിയോണി കളർ ഓപ്ഷനുകളിൽ പിക്സൽ 9 വാങ്ങാൻ ലഭ്യമാണ്. ഗൂഗിളിന്റെ ജെമിനി എഐ ഫീച്ചറുകളുടെ പിന്തുണയോടെ എത്തുന്ന സ്മാർട്ട്ഫോൺ എന്ന നിലയിൽ പിക്സൽ 9 ന് വലിയ പ്രാധാന്യമുണ്ട്. അ‌ടിയന്തര ഘട്ടങ്ങളിൽ ഉൾപ്പെടെ തുണയാകുന്ന സാറ്റ​ലൈറ്റ് എസ്ഒഎസ് ഫീച്ചറും ഗൂഗിൾ പിക്സൽ 9 സീരീസ് വാഗ്ദാനം ചെയ്യുന്നുണ്ട്.

പിക്സൽ 9ന്റെ പ്രധാന ഫീച്ചറുകൾ: ടൈറ്റൻ എം2 സെക്യൂരിറ്റി കോപ്രൊസസറുള്ള ഗൂഗിൾ ടെൻസർ ജി4 പ്രോസസർ ആണ് ഈ ഫോണിന്റെ കരുത്ത്. 120Hz റിഫ്രഷ് റേറ്റുള്ള 6.3-ഇഞ്ച് OLED സൂപ്പർ ആക്ച്വ ഡിസ്പ്ലേ, 1,800 nits HDR ​ബ്രൈറ്റ്നസ്, 2,700 nits പീക്ക് ​ബ്രൈറ്റ്നസ്, ഗൊറില്ല ഗ്ലാസ് വിക്ടസ് 2 പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്.

മികച്ച ക്യാമറ സജ്ജീകരണമാണ് പിക്സൽ 9 ൽ ഉള്ളത്. 50എംപി പ്രൈമറി ക്യാമറ, 48എംപി അൾട്രാ വൈഡ് ക്യാമറ, 10.5എംപി സെൽഫി ക്യാമറ എന്നിവ പിക്സൽ 9 വാഗ്ദാനം ചെയ്യുന്നു. 4,700mAh ബാറ്ററി, 45W ഫാസ്റ്റ് വയർഡ് ചാർജിംഗ്, ഫാസ്റ്റ് വയർലെസ് ചാർജിംഗ്, ബാറ്ററി ഷെയർ ഫീച്ചറുകളും പിക്സൽ 9 ഫോണിലുണ്ട്.

ഈ ഫോണിന്റെ മറ്റൊരു പ്രധാന നേട്ടം ഏഴ് വർഷത്തെ ആൻഡ്രോയിഡ് അപ്‌ഡേറ്റുകൾ ഗൂഗിൾ ഇതിന് വാഗ്ദാനം ചെയ്യുന്നുണ്ട് എന്നതാണ്. അ‌തിനാൽത്തന്നെ ദീർഘകാല ഉപയോഗത്തിന് ഈ ഫോൺ ശക്തനാണ്. ഇതിന്റെ ഒരു പോരായ്മയായി പറയാവുന്നത് ആപ്പിൾ ഐഫോണുകളെ അ‌നുകരിച്ച് ഗൂഗിളും ഈ പിക്സൽ 9ന്റെ ബോക്സിൽ ചാർജർ ഉൾപ്പെടുത്തിയിട്ടില്ല എന്നതാണ്.

ഏറ്റവും പുതിയ ടെക്നോളജികളുടെ പിന്തുണ ലഭിക്കും എന്നതാണ് പിക്സൽ 9 ന്റെ പ്രധാന നേട്ടങ്ങളിലൊന്ന്. നിലവിലെ വിപണിയിൽ സാംസങ്ങിന്റെ ഗാലക്സി എസ് 24, ഐഫോൺ 16, ഏറ്റവും പുതിയ വൺപ്ലസ് 13 എന്നീ പ്രീമിയം സ്മാർട്ട്ഫോണുകളൊക്കെയാണ് പിക്സൽ 9ന്റെ പ്രധാന എതിരാളികൾ.

Related Articles

Back to top button
error: Content is protected !!