Kerala

ഓരോ വർഷവും എയിംസിനായി കേന്ദ്രത്തോട് ചോദിക്കും; കാത്തിരിക്കാമെന്നല്ലാതെ എന്ത് ചെയ്യും: മുഖ്യമന്ത്രി

157 നഴ്‌സിംഗ് കോളേജുകൾ കേന്ദ്രം അനുവദിച്ചപ്പോൾ ഒന്ന് പോലും കേരളത്തിന് ഇല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എയിംസ് പോലും ഇല്ലാത്ത സംസ്ഥാനമാണ് കേരളം. ഓരോ വർഷവും കേന്ദ്രത്തോട് ചോദിക്കുന്നുണ്ട്. എയിംസിനുള്ള മാനദണ്ഡം നോക്കിയാൽ അർഹതയില്ലെന്ന് ആരും പറയില്ല. നമുക്ക് കാത്തിരിക്കാം എന്നല്ലാതെ എന്ത് ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു

നെട്ടയം ശാരദ നഴ്‌സിംഗ് കോളേജ് ഉദ്ഘാടന വേദിയിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും ദയാവായ്പിന്റെ പ്രതീകമായാണ് നഴ്‌സുമാരെ കാണുന്നത്. കൊവിഡ് കാലത്ത് സ്വജീവൻ പോലും പണയം വെച്ച് പ്രവർത്തിച്ചവരാണ് നഴ്‌സുമാർ

നിപ കാലത്തും ഇത്തരം പ്രവർത്തനം കണ്ടു. അതിന് ഉദാഹരണമാണ് സിസ്റ്റർ ലിനി. കേരളത്തിലെ നഴ്‌സുമാരുടെ സേവനം ലോകോത്തരമാണ്. സർക്കാർ ശ്രദ്ധേയമായ ഇടപെടൽ നഴ്‌സിംഗ് റിക്രൂട്ട്‌മെന്റിൽ അടക്കം നടത്തുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു

Related Articles

Back to top button
error: Content is protected !!