Kerala

യൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിൽ എക്‌സൈസ് റെയ്ഡ്; ആളില്ലാത്ത മുറിയിൽ നിന്ന് കഞ്ചാവ് കണ്ടെത്തി

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് ബോയ്സ് ഹോസ്റ്റലിൽ എക്സൈസ് പരിശോധന. ആളില്ലാത്ത മുറിയിൽ നിന്നും 20 ഗ്രാം കഞ്ചാവ് പിടികൂടി. എക്സൈസിന്റെ മണ്ണന്തല റെയ്ഞ്ച് ഇൻസ്‌പെക്ടർ ഹരികൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. യൂണിവേഴ്‌സിറ്റി കോളജ് ഹോസ്റ്റലിലെ 20 ഓളം മുറികളിലാണ് എക്‌സൈസ് സംഘം പരിശോധന നടത്തിയത്. നാലു മുറികളിൽ നിന്നാണ് കഞ്ചാവ് എക്‌സൈസ് കണ്ടെടുത്തത് .

കളമശ്ശേരി ഗവ. പോളിടെക്‌നിക് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് പിടിച്ചെടുത്ത സംഭവത്തിന് പിന്നാലെയാണ് തലസ്ഥാനത്തെ കോളജ് ഹോസ്റ്റലിലും എക്‌സൈസ് പരിശോധനയിൽ കഞ്ചാവ് പിടിച്ചെടുത്തത്. പരിശോധന പൂർത്തിയാക്കി എക്‌സൈസ് സംഘം മടങ്ങി.

70ലധികം മുറികളുള്ള വലിയ ഹോസ്റ്റലാണിത്. കേരള സർവകലാശാലക്ക് കീഴിൽ പഠിക്കുന്ന വിദ്യാർഥികൾ താമസിക്കുന്ന ഹോസ്റ്റലാണിത്. ക്യാമ്പസിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് പുറമെ മുൻ വിദ്യാർഥികളും ഇവിടെ താമസിക്കാറുണ്ട്.

 

Related Articles

Back to top button
error: Content is protected !!