ജീവിത പങ്കാളി മരിച്ചാല്‍ അഞ്ചു ദിവസം ശമ്പളത്തോടു കൂടിയ അവധി

അബുദാബി: ജീവിത പങ്കാളികളില്‍ ഭാര്യയോ, ഭര്‍ത്താവോ മരിക്കുന്ന സാഹചര്യം ഉണ്ടായാല്‍ അഞ്ചുദിവസം ശമ്പളത്തോടു കൂടിയ അവധി ലഭിക്കുമെന്ന് യു എ ഇ. ഏതൊരു ജീവനക്കാരനും ഇതിന് അര്‍ഹനാണെന്ന് യുഎഇ മാനവ വിഭവശേഷി മന്ത്രാലയം വ്യക്തമാക്കി.
കുഞ്ഞു ജനിച്ചാല്‍ അഞ്ചു ദിവസത്തെ അവധിക്ക് രക്ഷിതാക്കള്‍ അര്‍ഹരാണെന്ന് മന്ത്രാലയം വ്യക്തമാക്കി. ഈ അവധി ഒന്നിച്ചോ, ആറു മാസത്തിനുള്ളില്‍ ഘട്ടം ഘട്ടമായോ നല്കിയാല് മതിയാവും. ഇതോടൊപ്പം രാജ്യത്തെ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകള്‍ക്ക് 10 ദിവസത്തെ അവധിക്കും അര്‍ഹതയുണ്ട്. മക്കള്‍, മാതാവ്,് പിതാവ്, മുത്തശ്ശന്, മുത്തശ്ശി, സഹോദരങ്ങള്‍ എന്നിവരുടെ മരണവുമായി ബന്ധപ്പെട്ട് മൂന്ന് ദിവസം ശമ്പളത്തോട് കൂടിയ അവധി ലഭിക്കും. ഈ അവധികള്‍ക്കെല്ലാം അര്‍ഹത യുഎഇയില്‍ രണ്ടു വര്‍ഷത്തെ വിസയില്‍ ജോലിയില്‍ പ്രവേശിച്ചക്കാണെന്നും മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു.