തിരുവനന്തപുരം സിപിഎമ്മില്‍ പൊട്ടിത്തെറി: ഇനി സിപിഎമ്മിനൊപ്പം ഇല്ലെന്ന് മുല്ലശേരി മധു
തിരുവനന്തപുരം: സിപിഎമ്മിൽ വിഭാഗീയത രൂക്ഷമാകുന്നു. മംഗലപുരം ഏരിയ സമ്മേളനത്തിൽ നിന്ന് ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരി ഇറങ്ങിപ്പോയി. പാർട്ടി ജില്ലാ സെക്രട്ടറി വി ജോയിയുടെ നിലപാടിൽ പ്രതിഷേധിച്ചാണ് ഇറങ്ങിപ്പോക്കെന്നും ഇനി സിപിഎമ്മിനൊപ്പം ഇല്ലെന്ന് മധു പ്രഖ്യാപിച്ചു.
പ്രാദേശിക തലത്തിലെ വിഭാഗീയതകൾ പാർട്ടിയെ പ്രതിസന്ധിയിലാക്കുന്നു. മംഗലപുരത്ത് കഴിഞ്ഞ രണ്ട് തവണയും മുല്ലശ്ശേരി മധുവായിരുന്നു സെക്രട്ടറി. മധു തന്നെ തുടരുന്നതിൽ ജില്ലാ നേതൃത്വത്തിന്അതൃപ്തി ഉണ്ടായിരുന്നു. സാമ്പത്തിക ആരോപണങ്ങളും ക്രമവിരുദ്ധ ഇടപെടലുകളും അടക്കം ഒട്ടനവധി പരാതികൾ മധുവിനെിരെ ഉയർന്നിരുന്നു. ഇതെല്ലാം കണക്കിലെടുത്ത് സെക്രട്ടറിയെ മാറ്റുന്ന തീരുമാനത്തിലേക്ക് ജില്ലാ നേതൃത്വം എത്തിയപ്പോഴാണ് മുല്ലശ്ശേരി മധു പാര്‍ട്ടി ബന്ധം ഉപേക്ഷിച്ച് ഇറങ്ങിപ്പോയത്.
പുതിയ ഏരിയാ കമ്മിറ്റി യോഗം ചേര്‍ന്നപ്പോൾ സെക്രട്ടറി സ്ഥാനത്തേക്ക് എം ജലീലിന്റെ പേര് ഉയര്‍ന്ന് വന്നു. ഈ അപ്രതീക്ഷിത നീക്കത്തിൽ പ്രതിഷേധിച്ച മധു സമ്മേളനത്തിൽ നിന്നും ഇറങ്ങിപ്പോയി. ജില്ലാ സെക്രട്ടറി വി ജോയിക്കെതിരെ കടുത്ത ആക്ഷേപങ്ങളും ഉന്നയിച്ചിരുന്നു.