Kerala

കണ്ണേ കരളേ വിഎസ്സേ: വിപ്ലവ സൂര്യന്റെ സംസ്‌കാരം മറ്റന്നാൾ, ഇന്ന് രാത്രി മുതൽ തിരുവനന്തപുരത്ത് പൊതുദർശനം

കേരളത്തിന്റെ വിപ്ലവ നായകൻ വിഎസ് അച്യുതാനന്ദന് വിട. തിരുവനന്തപുരം പട്ടം എസ് യു ടി ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് വൈകിട്ട് 3.20നാണ് അദ്ദേഹം അന്തരിച്ചത്. ഭൗതിക ശരീരം ഇന്ന് ആശുപത്രിയിൽ നിന്ന് തിരുവനന്തപുരം എകെജി സെന്ററിലേക്ക് കൊണ്ടുപോകും. ഇന്ന് രാത്രി എട്ട് മണി മുതൽ തിരുവനന്തപുരത്ത് വിഎസിന്റെ വീട്ടിൽ പൊതുദർശനമുണ്ടാകും

നാളെ രാവിലെ തിരുവനന്തപുരം ദർബാർ ഹാളിൽ പൊതുദർശനം. ഉച്ചയ്ക്ക് ശേഷം മൃതദേഹം ആലപ്പുഴയിലേക്ക് കൊണ്ടുപോകും. നാളെ വൈകിട്ട് ആലപ്പുഴയിലെ വേലക്കകത്ത് വീട്ടിൽ മൃതദേഹം പൊതുദർശനത്തിന് വെക്കും. മറ്റന്നാൾ രാവിലെ സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിൽ ഭൗതിക ശരീരം എത്തിക്കും

തുടർന്ന് ആലപ്പുഴ ടൗൺ ഹാളിൽ പൊതുദർശനമുണ്ടാകും. വൈകിട്ട് ആലപ്പുഴ വലിയ ചുടുകാട് ശ്മശാനത്തിലാണ് സംസ്‌കാരം. കേരള രാഷ്ട്രീയത്തിലെ ഏറ്റവും ജനസമ്മതനായ നേതാവാണ് വിട പറഞ്ഞത്. 2019 വരെ പൊതരംഗത്ത് സജീവമായിരുന്നു വിഎസ്. വാർധക്യസഹജമായ അവശതകളെ തുടർന്ന് ഏതാനും കാലമായി സജീവ രാഷ്ട്രീയത്തിൽ നിന്ന് പിൻമാറുകയായിരുന്നു

Related Articles

Back to top button
error: Content is protected !!