ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം ചിത്രങ്ങൾ ഇനി വാട്‌സാപ്പിൽ നേരിട്ട് ഡിപിയാക്കാം; പുതിയ ഫീച്ചർ വരുന്നു

വാട്‌സാപ്പ് പുതിയ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങുന്നു. ഉപയോക്താക്കൾക്ക് അവരുടെ ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് പ്രൊഫൈൽ ചിത്രങ്ങൾ നേരിട്ട് വാട്‌സാപ്പ് ഡിപി ആയി ഉപയോഗിക്കാൻ സാധിക്കുന്ന ഫീച്ചറാണിത്. ചില ഉപയോക്താക്കൾക്ക് ഈ ഫീച്ചർ ലഭ്യമായി തുടങ്ങി
വൈകാതെ എല്ലാവരിലേക്കും ഇത് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ ഫീച്ചർ വരുന്നതോടെ പ്രൊഫൈൽ ഫോട്ടോ മാറ്റാനുള്ള ഓപ്ഷനിൽ ഗ്യാലറിയിൽ നിന്നുള്ള ചിത്രങ്ങൾ, ക്യാമറയിൽ എടുക്കുന്ന ചിത്രങ്ങൾ, അവതാറുകൾ, എഐ ജനറേറ്റഡ് ചിത്രങ്ങൾ കൂടാതെ ഫേസ്ബുക്കിൽ നിന്നും ഇൻസ്റ്റഗ്രാമിൽ നിന്നും നേരിട്ട് ചിത്രങ്ങൾ തെരഞ്ഞെടുക്കാൻ സൗകര്യം ലഭിക്കും
ഈ ഫീച്ചർ ഉപയോഗിക്കാൻ വാട്‌സാപ്പ് അക്കൗണ്ട് മെറ്റ അക്കൗണ്ട് സെന്ററുമായി ബന്ധിപ്പിക്കണം. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സ്ആപ്പ് തുടങ്ങിയ തങ്ങളുടെ പ്ലാറ്റ്ഫോമുകൾ തമ്മിൽ കൂടുതൽ ബന്ധിപ്പിക്കാൻ മെറ്റാ ശ്രമിക്കുന്നുണ്ട്. ഇൻസ്റ്റഗ്രാം സ്റ്റാറ്റസുകൾ വാട്സ്ആപ്പിൽ ഷെയർ ചെയ്യാനുള്ള സൗകര്യം, ബിസിനസ് അക്കൗണ്ടുകൾക്ക് ഇൻസ്റ്റഗ്രാം പ്രൊഫൈലിൽ വാട്സ്ആപ്പ് ബട്ടൺ ചേർക്കാനുള്ള ഓപ്ഷൻ എന്നിവ ഇതിന്റെ ഭാഗമാണ്