National
12 സംസ്ഥാനങ്ങളിലെ 21 ഇടങ്ങളിലേക്ക് എത്തിയ വ്യാജ ബോംബ് ഭീഷണിക്ക് കാരണം പ്രണയപ്പക; യുവതി അറസ്റ്റിൽ

പ്രണയനൈരാശ്യത്തെ തുടർന്നുണ്ടായ പകയിൽ വ്യാജ ബോംബ് ഭീഷണികൾ മുഴക്കിയ യുവതി അറസ്റ്റിൽ. 12 സംസ്ഥാനങ്ങളിലായി 21 വ്യാജ ബോംബ് ഭീഷണി മുഴക്കിയ ചെന്നൈ സ്വദേശിയും റോബോട്ടിക്സ് എൻജിനീയറുമായ റെനെ ജോഷിൽഡയാണ്(26) അറസ്റ്റിലായത്.
നരേന്ദ്രമോദി സ്റ്റേഡിയം, വിമാനദുരന്തമുണ്ടായ ബിജെ മെഡിക്കൽ കോളേജ്, വിവിധ സംസ്ഥാനങ്ങളിലെ സ്കൂളുകൾ എന്നിവിടങ്ങളിലേക്ക് വ്യാജ മെയിൽ ഐഡികളിൽ നിന്ന് സന്ദേശമയച്ചത് ജോഷിൽഡയാണെന്ന് അഹമ്മദാബാദ് സൈബർ പോലീസ് കണ്ടെത്തുകയായിരുന്നു
ഒപ്പം ജോലി ചെയ്തിരുന്ന ദിവിജ് പ്രഭാകറിനെ വിവാഹം ചെയ്യാൻ യുവതി ആഗ്രഹിച്ചിരുന്നു. എന്നാൽ ഫെബ്രുവരിയിൽ ഇയാൾ വേറെ വിവാഹം ചെയ്തു. ഇതോടെ ദിവിജിനെ കള്ളക്കേസിൽ കുടുക്കാനായി ശ്രമം. ദിവിജിന്റെ പേരിൽ വ്യാജ മെയിൽ ഐഡികൾ ഉണ്ടാക്കിയാണ് ബോംബ് ഭീഷണി സന്ദേശങ്ങൾ അയച്ചത്