National
അസമിലെ വ്യാജ ഏറ്റുമുട്ടലുകൾ: പുനരന്വേഷണത്തിന് സുപ്രീം കോടതി ഉത്തരവ്

അസമിൽ നടന്ന 117 വ്യാജ ഏറ്റുമുട്ടലുകളിൽ പുനരന്വേഷണം നടത്താൻ സുപ്രീം കോടതി ഉത്തരവിട്ടു. ഇത് സംബന്ധിച്ച് മനുഷ്യാവകാശ കമ്മീഷനോട് നിർദേശം നൽകിയിട്ടുണ്ട്. വ്യാജ ഏറ്റുമുട്ടൽ കൊലപാതകങ്ങളിൽ സ്വതന്ത്ര അന്വേഷണം നടത്താൻ ഗുവാഹത്തി ഹൈക്കോടതി വിസമ്മതിച്ചതിനെതിരെ അഭിഭാഷകൻ ആരിഫ് യെസിൻ ജ്വാഡർ സമർപ്പിച്ച ഹർജിയിലാണ് നടപടി
ജസ്റ്റിസുമാരായ സൂര്യകാന്ത്, എൻകെ സിംഗ് എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് ഈ സുപ്രധാന ഉത്തരവ്. വ്യാജ ഏറ്റുമുട്ടലുകളെക്കുറിച്ചുള്ള ആരോപണങ്ങൾ അതീവ ഗൗരവമുള്ളതാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഇരയുടെ മേൽ അധികാരികൾ അമിതമായതോ നിയമവിരുദ്ധമായതോ ആയ ബലപ്രയോഗം നടത്തുന്നത് നിയമവിധേയമാക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.