Kerala
സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്; പവന് ഇന്ന് 320 രൂപ കുറഞ്ഞു
സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. തുടർച്ചയായ രണ്ട് ദിവസത്തെ വിലക്കയറ്റത്തിന് ശേഷമാണ് ഇന്ന് കുറവ് രേഖപ്പെടുത്തിയത്. പവന് ഇന്ന് 320 രൂപയാണ് കുറഞ്ഞത്. ഇതോടെ പവന്റെ വില വീണ്ടും 57,000ത്തിൽ താഴെയെത്തി
ഒരു പവൻ സ്വർണത്തിന്റെ വില 56,880 രൂപയാണ്. 22 കാരറ്റ് സ്വർണം ഗ്രാമിന് 40 രൂപ കുറഞ്ഞ് 7110 രൂപയിലെത്തി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിലയിൽ 30 രൂപ കുറഞ്ഞ് 5875 രൂപയായി
വെള്ളി വിലയിലും കുറവുണ്ടായിട്ടുണ്ട്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില രണ്ട് രൂപ കുറഞ്ഞ് 93 രൂപയിലെത്തി.