Kerala

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്; പവന് ഇന്ന് 560 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. പവന് ഇന്ന് 560 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 56,240 രൂപയിലേക്ക് എത്തി. ഗ്രാമിന് 70 രൂപ കുറഞ്ഞു

ഒരു ഗ്രാം സ്വർണത്തിന്റെ വില 7030 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഈ മാസം തുടങ്ങിയത് മുതൽ കുതിപ്പിലായിരുന്നു സ്വർണം. പല തവണ സ്വന്തം റെക്കോഡ് തിരുത്തി മുന്നേറിയ സ്വർണക്കുതിപ്പിന് തത്കാലം ഒരു ബ്രേക്ക് വന്നിരിക്കുകയാണ്.

ആഗോള വിപണിയിൽ വില കുറഞ്ഞതാണ് രാജ്യത്തും സ്വർണ വില കുറയാൻ കാരണം. ഔൺസിന് 2,604 ലേക്ക് രാജ്യാന്തര വില കുറഞ്ഞിരുന്നു. എന്നാൽ പശ്ചിമേഷ്യയിൽ സംഘർഷത്തിന് അയവ് വരാത്തതും ഒരു തവണ കൂടി നിരക്ക് കുറയ്ക്കാൻ അമേരിക്കൻ ഫെഡറൽ റിസർവ് തയ്യാറായേക്കുമെന്നതും വീണ്ടും സ്വർണവില കൂടാനിടയാക്കുമെന്നാണ് സൂചന.

 

Related Articles

Back to top button