Kerala
സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ ഇടിവ്; പവന് 320 രൂപ കുറഞ്ഞു

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ കുറവ്. പവന് 320 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 64,080 രൂപയിലെത്തി. 64,400 രൂപയിലായിരുന്നു ഇന്നലെ സ്വർണം വ്യാപാരം നടന്നത്
രണ്ട് ദിവസത്തിനിടെ പവന് 520 രൂപയുടെ കുറവാണ് സംഭവിച്ചത്. ചൊവ്വാഴ്ച രേഖപ്പെടുത്തിയ 64,600 രൂപയായിരുന്നു കേരളത്തിലെ എക്കാലത്തെയും ഉയർന്ന സ്വർണവില. പിന്നീട് ബുധൻ, വ്യാഴം ദിവസങ്ങളിലായി വില കുറയുന്നതാണ് കാണുന്നത്.
18 കാരറ്റ് സ്വർണം ഗ്രാമിന് 30 രൂപ കുറഞ്ഞ് 6590 രൂപയിലെത്തി. വെള്ളിവിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 105 രൂപയിൽ തുടരുകയാണ്