Kerala

ഐബി ഉദ്യോഗസ്ഥ ലൈംഗിക ചൂഷണത്തിനിരയായതായി കുടുംബം; യുവാവിനായി ലുക്ക് ഔട്ട് നോട്ടീസ്

തിരുവനന്തപുരം വിമാനത്താവത്തിലെ ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ ഞെട്ടിപ്പിക്കുന്ന ആരോപണങ്ങളുമായി യുവതിയുടെ കുടുംബം. യുവതി ലൈം​ഗിക ചൂഷണത്തിന് ഇരയായെന്നാണ് കുടുംബം പറയുന്നത്. ഇതിന്റെയടക്കം തെളിവുകൾ കുടുംബം പോലീസിനു കൈമാറിയിട്ടുണ്ട്. സുഹൃത്തായ മലപ്പുറം സ്വദേശി സുകാന്ത് മൂന്നര ലക്ഷം രൂപ തട്ടിയെടുത്തെന്നും കുടുംബം ആരോപിക്കുന്നു. ഇയാൾക്കെതിരെ ഇതുവരെ കേസെടുത്തിട്ടില്ലെന്നും യുവതിയും പിതാവ് ആരോപിക്കുന്നു. നിലവിലെ അന്വേഷണത്തില്‍ തൃപ്തിയുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം സുകാന്ത് സുരേഷ് ഇപ്പോഴും ഒളിവിൽ തുടരുകയാണ്. ഇയാൾക്കായുള്ള പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. കഴിഞ്ഞ മാർച്ച് 23നാണ് ഐബി ഉദ്യോ​ഗസ്ഥ ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കിയത്. ഇതിനു പിന്നാലെ വലിയ ആരോപണമാണ് ആൺ സുഹൃത്തായ സുകാന്തിനെതിരെ യുവതിയുടെ കുടുംബം ആരോപിക്കുന്നത്. യുവതിയെ സാമ്പത്തികമായും ലൈംഗികമായും ചൂഷണം ചെയ്ത ശേഷം വിവാഹബന്ധത്തിൽ നിന്നും പിന്മാറിയതാണ് ആത്മഹത്യക്ക് കാരണമെന്നാണ് വീട്ടുകാരുടെ ആരോപണം. യുവതിയു‍ടെ വരുമാനം ഇയാളുടെ അക്കൗണ്ടിലേക്കാണ് പോകുന്നതെന്നും കുടുംബം തെളിവ് സഹിതം ആരോപിച്ചിരുന്നു. എന്നാൽ യുവാവിനെ ചോദ്യം ചെയ്താൽ മാത്രമേ ആത്മഹത്യ ചെയ്യാനിടയായ സാഹചര്യത്തിൽ വ്യക്തത വരുത്താൻ കഴിയുകയുള്ളൂവെന്നാണ് അന്വേഷണം നടത്തുന്ന പേട്ട പൊലീസ് പറയുന്നത്.

നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് രാവിലെ ഏഴ് മണിയോടെ റൂമിലേക്ക് തിരിച്ചുപോകുന്നതിനിടെയിലാണ് യുവതി ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തത്. ചാക്കയിലെ റയില്‍വേ ട്രാക്കിന് സമീപത്ത് നിന്നാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. മരിക്കുന്നതിനു തൊട്ടുമുമ്പ് പെൺകുട്ടി സുകാന്തിനോട് ഫോണിൽ സംസാരിച്ചിരുന്നുവെന്ന് പോലീസ് പറയുന്നത്. നാല് തവണ സുകാന്തും യുവതിയും തമ്മില്‍ സംസാരിച്ചിട്ടുണ്ട്. എല്ലാ വിളികളും 25 സെക്കന്‍റില്‍ താഴെ മാത്രമാണ്. അവസാനത്തെ കോള്‍ 8 സെക്കന്‍റ് മാത്രമാണ് നീണ്ട് നിന്നതെന്നും കഴിഞ്ഞ ദിവസം പോലീസ് കണ്ടെത്തിയിരുന്നു.

Related Articles

Back to top button
error: Content is protected !!