കുടുംബവഴക്ക്: ഗൃഹനാഥൻ പെട്രൊളൊഴിച്ച് സ്വയം തീ കൊളുത്തി ആത്മഹത്യ ചെയ്തു

കുടുംബവഴക്കിനെ തുടർന്ന് ഗൃഹനാഥൻ പെട്രോൾ ഒഴിച്ച് തീ കൊളുത്തി ജീവനൊടുക്കി. തിരുവനന്തപുരം വെങ്ങാനൂർ പനങ്ങോട് ഡോ. അംബേദ്കർ ഗ്രാമം കൈപ്പള്ളിക്കുഴി രേവതി ഭവനിൽ കൃഷ്ണൻകുട്ടിയാണ് മരിച്ചത്. വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന ഇരുചക്ര വാഹനങ്ങൾ കത്തിച്ച ശേഷം കിടപ്പുമുറിയിൽ കയറി തീ കൊളുത്തുകയായിരുന്നു
ഗുരുതരമായി പൊള്ളലേറ്റ കൃഷ്ണൻകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സക്കിടെ മരിച്ചു. കൃഷ്ണൻകുട്ടിയുടെ പക്കൽ നിന്ന് മകൾ സന്ധ്യ കടം വാങ്ങിയ തുക തിരികെ നൽകാത്തതിനെ തുടർന്ന് വീട്ടിൽ കുറച്ച് ദിവസം മുമ്പ് വഴക്ക് നടന്നിരുന്നു. കൃഷ്ണൻകുട്ടി നിർമിച്ച മറ്റൊരു വീട്ടിൽ വാടകയ്ക്ക് താമസിക്കുന്നതും മകളാണ്
കഴിഞ്ഞാഴ്ച ഭാര്യയെ കൃഷ്ണൻകുട്ടി മർദിച്ച് പരുക്കേൽപ്പിച്ചിരുന്നു. ഇത് തടയാനെത്തിയ മകൾ സന്ധ്യയെയും മർദിച്ചു. തുടർന്നുള്ള ദിവസങ്ങളിൽ വീട്ടിൽ നിന്ന് ഇയാൾ ഭക്ഷണം കഴിച്ചിരുന്നില്ല.