ഉദുമൽപേട്ടയിൽ അച്ഛനും മകനും ചേർന്ന് എസ് ഐയെ വെട്ടിക്കൊന്നു; പ്രതികൾ ഒളിവിൽ

തമിഴ്‌നാട് ഉദുമേൽപേട്ടയിൽ എസ് ഐയെ അച്ഛനും മകനും ചേർന്ന് വെട്ടിക്കൊന്നു. ഗുഡിമംഗലം പോലീസ് സ്‌റ്റേഷനിലെ എസ് ഐ ഷൺമുഖസുന്ദരമാണ് കൊല്ലപ്പെട്ടത്. മടത്തുക്കുളം എംഎൽഎ മഹേന്ദ്രന്റെ തോട്ടത്തിലെ ജീവനക്കാരാണ് കൊലപാതകം നടത്തിയത്.
എഐഎഡിഎംകെ എംഎൽഎ മഹേന്ദ്രന്റെ സ്വകാര്യ എസ്റ്റേറ്റിലെ ജീവനക്കാരായ മൂർത്തി, മക്കളായ മണികണ്ഠൻ, തങ്കപ്പാണ്ടി എന്നിവരാണ് കൊലപാതകം നടത്തിയത്. മൂർത്തിയും മകനായ തങ്കപ്പാണ്ടിയും തർക്കമുണ്ടായിരുന്നു. ഈ തർക്കത്തിനിടെ മൂർത്തിക്ക് പരുക്കേൽക്കുകയും പ്രശ്‌നപരിഹാരത്തിനായാണ് പെട്രോൾ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ് ഐ ഷൺമുഖവും കോൺസ്റ്റബിൾ അഴകുരാജയും ഇവിടേക്ക് എത്തിയത്.
പോലീസ് എത്തുമ്പോൾ അച്ഛനും മകനും മദ്യപിച്ച നിലയിലായിരുന്നു. മൂർത്തിയെ ആശുപത്രിയിലെത്തിക്കാൻ ശ്രമിക്കന്നതിനിടെയാണ് എസ് ഐയെ മണികണ്ഠൻ ആക്രമിച്ചത്. ഗുരുതരമായി പരുക്കേറ്റ എസ് ഐ ഷൺമുഖൻ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. പ്രതികൾ സംഭവത്തിന് പിന്നാലെ സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞു.