Kerala

സ്‌കൂട്ടറിൽ വരവെ വൈദ്യുതി കേബിൾ കഴുത്തിൽ കുടുങ്ങി; അച്ഛനും മകനും ഗുരുതര പരുക്ക്

വൈദ്യുതി കേബിൾ കഴുത്തിൽ കുടുങ്ങിയതിനെ തുടർന്ന് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അച്ഛനും മകനും പരുക്കേറ്റു. പാലക്കാട് കുളപ്പുള്ളി കാതുവീട്ടിൽ മദൻ മോഹൻ(56), മകൻ അനന്തു(27) എന്നിവർക്കാണ് പരുക്കേറ്റത്.

ഷൊർണൂർ കുളപ്പുള്ളി യുപി സ്‌കൂളിന് മുന്നിൽ ഇന്ന് പുലർച്ചെ 5.15നാണ് സംഭവം. ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് മകനെയും കൂട്ടി വീട്ടിലേക്ക് വരുന്നതിനിടെ താഴ്ന്നുകിടന്ന കേബിൾ മദൻ മോഹന്റെ കഴുത്തിൽ കുടുങ്ങുകയായിരുന്നു.

ഇതോടെ സ്‌കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞു. അപകടത്തിൽ മദൻമോഹന്റെ കഴുത്തിനും വാരിയെല്ലിനും ഗുരുതരമായി പരുക്കേറ്റു. അനന്തുവിന്റെ കൈയ്ക്കും കാലിനും പരുക്കേറ്റു. ഇരുവരെയും വാണിയംകുളത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related Articles

Back to top button
error: Content is protected !!