നായ കടിച്ച 3 വയസുകാരിയുമായി അച്ഛൻ ആശുപത്രിയിലേക്ക്, തടഞ്ഞ് പോലീസ്; ബൈക്കിൽ നിന്ന് വീണ് കുഞ്ഞ് മരിച്ചു

നായയുടെ കടിയേറ്റ കുട്ടിയുമായി ആശപുത്രിയിലേക്ക് പോയ ബൈക്ക് ട്രാഫിക് പോലീസ് തടഞ്ഞതിനെ തുടർന്നുണ്ടായ അപകടത്തിൽ മൂന്ന് വയസുകാരി മരിച്ചു. കർണാടക മാണ്ഡ്യയിലാണ് സംഭവം. റിതിക്ഷ എന്ന മൂന്ന് വയസുകാരിയാണ് മരിച്ചത്. നായ കടിച്ച കുഞ്ഞുമായി ആശുപത്രിയിലേക്ക് ബൈക്കിൽ പോയ പിതാവ് ഹെൽമറ്റ് ധരിച്ചില്ലെന്ന് പറഞ്ഞാണ് പോലീസ് തടഞ്ഞത്
ഇതോടെ നിയന്ത്രണം വിട്ട ബൈക്കിൽ നിന്ന് അമ്മയുടെ മടിയിലിരുന്ന കുട്ടി റോഡിലേക്ക് വീഴുകയും തൊട്ടുപിന്നാലെ വന്ന വാഹനം കുട്ടിയുടെ ശരീരത്തിലൂടെ കയറുകയുമായിരുന്നു. രണ്ട് തവണയാണ് ബൈക്കിനെ പോലീസ് തടഞ്ഞത്. ആശുപത്രിയിലേക്കാണെന്ന് പറഞ്ഞപ്പോ ആദ്യ സംഘം വേഗം വിട്ടു.
കുറച്ചു ദൂരം പിന്നിട്ടപ്പോ രണ്ടാമത്തെ പോലീസ് സംഘവും ഇവരെ തടഞ്ഞു. കുട്ടിയുടെ അവസ്ഥ പറഞ്ഞെങ്കിലും ഇവർ കൂട്ടാക്കാൻ തയ്യാറായില്ല. ഇതിലൊരു ഉദ്യോഗസ്ഥൻ കൈ പിടിച്ച് വലിച്ചതോടെയാണ് വാഹനത്തിന് നിയന്ത്രണം നഷ്ടമായതും കുട്ടി താഴേക്ക് വീണതും. പിന്നാലെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തുവന്നു. മൃതദേഹവുമായി നാട്ടുകാർ റോഡ് ഉപരോധിച്ചു. മൂന്ന് പോലീസുകാരെ മാണ്ഡ്യ എസ് പി സസ്‌പെൻഡ് ചെയ്തിട്ടുണ്ട്