Kerala
ഫെമ കേസ്: ഗോകുലം ഗോപാലനെ ഇഡി കൊച്ചി ഓഫീസിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്നു

ഫെമ കേസിൽ വ്യവസായിയും സിനിമാ നിർമാതാവുമായ ഗോകുലം ഗോപാലനെ ഇഡി ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്യുന്നത്. ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള തിട്ടി സ്ഥാപനം വഴി അറുന്നൂറ് കോടിയോളം രൂപയുടെ വിദേശനാണ്യ വിനിമയച്ചട്ടങ്ങളുടെ ലംഘനം നടന്നതായി ഇഡി പറയുന്നു
ചെന്നൈ ഓഫീസിൽ നടന്ന റെയ്ഡിൽ ഒന്നര കോടി രൂപയും ഇഡി പിടിച്ചെടുത്തിരുന്നു. കഴിഞ്ഞ ദിവസം ചെന്നൈയിൽ വെച്ച് പ്രാഥമിക മൊഴിയെടുപ്പും പൂർത്തിയാക്കിയ ശേഷമാണ് കൊച്ചിയിലേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്യുന്നത്
ഗോകുലത്തെ പരിശോധനയുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ഇഡി വാർത്താക്കുറിപ്പിലൂടെ പുറത്തുവിട്ടിരുന്നു. ഗോകുലം ആർബിഐ, ഫെമ ചട്ടങ്ങൾ ലംഘിച്ചെന്നാണ് ആരോപണം. ചട്ടം ലംഘിച്ച് വിദേശ ഫണ്ട് സ്വീകരിച്ചു, 592.54 കോടി രൂപ വിദേശ ഫണ്ടായി സ്വീകരിച്ചെന്നും ഇഡി വാർത്താക്കുറിപ്പിൽ പറഞ്ഞു